Tuesday, November 20, 2007

അടുക്കളയും അടുപ്പും

അടുപ്പുകളില്‍ വേവുന്നത്‌
കഞ്ഞിയും കറിയുമല്ല.
കഞ്ഞികലത്തില്‍ നിന്ന്
പൊള്ളലേല്‍ക്കുന്നവളുടെ
വിരലുകള്‍ കൂടിയാണ്‌

ഗ്യാസടുപ്പുകളില്‍ വേവുന്നത്‌
അവ പൊട്ടിത്തെറിക്കുമ്പോള്‍
കരിയുന്ന
വില പേശി വാങ്ങിയ
ദാമ്പത്ത്യം കൂടിയാണ്‌

കറികത്തി കൊണ്ട്‌ മുറിയുന്നത്‌
പഴവും പച്ചക്കറികളുമല്ല
അവക്കിടയിലെ അവളുടെ
വിരലുകള്‍ കൂടിയാണ്‌

അടുപ്പുകളില്‍ എരിയുന്നത്‌
വിറകും ചിരട്ടകളുമല്ല
ബിരുദവും
ബിരുദാനന്തര്‍ ബിരുദവുമാണ്‌

Thursday, November 15, 2007

ബ്ലൊഗ്‌ അബദ്ധ ധാരണകള്‍ (ചര്‍ച്ച)

ഞാന്‍ ഇതിനു തൊട്ടു മുന്നേ എഴുതിയ പോസ്റ്റ്‌ "കമന്റ്‌ ഒപ്ഷന്‍" ഒരു ആക്ഷേപമായിരുന്നെന്ന് ഭൂരിപക്ഷ വായനക്കാര്‍ക്കും മനസ്സിലാവാതെ പോയതില്‍ സങ്കടമുണ്ട്‌..
വായിക്കപ്പെടുക എന്നതിലപ്പുറം കമന്റുകള്‍ വാരിക്കൂട്ടുക, ഹിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നൊതൊക്കെയാണ്‌ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം എന്നോ അല്ലെങ്കില്‍ കൂടുതല്‍ കമന്റുകള്‍ വന്നു എന്നതിനര്‍ത്ഥം കൂടുതല്‍ വായിക്കപ്പെട്ടു എന്നതാണെന്നുമുള്ള മിഥ്യാ ധാരണ ബ്ലോഗേഴ്സ്‌ വെച്ചു പുലര്‍ത്തിയിരിക്കുന്നു.(ഇതു വരേ ഞാനുമതേ)


അതിനു വേണ്ടി കമന്റുകള്‍ ചോദിച്ചു (യാചിച്ചു) വാങ്ങുകയും കമന്റുകള്‍ കടം കൊടുക്കുകയും (ഒരളിന്റെ പോസ്റ്റിനു കമന്റിട്ടു പ്രത്യുപകാരമായി തന്റെ പോസ്റ്റിനു അവരില്‍ നിന്നു കമന്റ്‌ പ്രതീക്ഷിക്കുക ) ഒക്കെ ചെയ്യുന്നു ഭൂരിപക്ഷവും.

ഹിറ്റ്‌ കൌണ്ടറുകള്‍ എന്ന പൊങ്ങച്ചം ഒട്ടു മിക്ക ബ്ലോഗുകളിലും കാണുന്നു. ഒരു ബ്ലോഗില്‍ എത്ര ഹിറ്റു നടക്കുന്നുവെന്നത്‌ വായനക്കാരന്‌ ഒട്ടും ആവശ്യമില്ലാത്ത ഒരു വിവരമാണ്‌ . ബ്ലോഗ്‌ മുതലാളിക്ക്‌ തന്റെ ബ്ലോഗില്‍ എത്ര ഹിറ്റുകള്‍ നടക്കുന്നുവെന്നറിയണം എന്നുണ്ടെങ്കില്‍ ഒരു ഹിഡണ്‍ ഹിറ്റ്‌ കൌണ്ടര്‍ കൊണ്ട്‌ കാര്യം സാധിക്കാവുന്നതാണ്‌.അല്ലാതെ ഉഗാണ്ടയില്‍ നിന്നു എതൊപ്യയില്‍ നിന്നു എത്ര വായനക്കാര്‍ ഒരു ബ്ലോഗിനുണ്ടെന്നറിയാനുള്ള കൌതുകമൊന്നും മിക്ക വായനകാരിക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല



ഇതിനിടക്ക്‌ ബ്ലോഗില്‍ ഗ്രൂപ്പുകളിയുണ്ടെന്നും ഒരു ഗ്രൂപ്പ്‌ മറ്റുള്ളവര്‍ക്ക്‌ കമന്റിടുന്നില്ലെന്നുമൊക്കെ വിഢിത്തം പുലബുന്നു
ബ്ലൊഗുകള്‍ ഒരു സംഘമാണെന്നും അല്ലെങ്കില്‍ അതൊരു സംഘടനയാണെന്നുമൊക്കെയുള്ള അടിസ്ഥാന പരമായ അബന്ധ ധാരണയാണ്‌ ഗ്രൂപ്പെന്ന പരാതിക്കു കാരണം.

ബ്ലോഗെഴുതുന്നവരൊക്കെ സമാന ചിന്താഗതിക്കാരണെന്നും ഒരേ പാര്‍ട്ടിയിലെ അളുകലെ പോലെ ചിന്തിക്കണമെന്നൊക്കെ ചില ദുര്‍വാശിയും കാണുന്നു. ഇതൊരു സൌഹൃദ വേദിയാണെന്നുമുള്ള ധാരണ വെച്ചു പുലര്‍ത്തുന്നവരും കുറവല്ല,.

ഇതു തന്നെയാണ്‌ കാലാ കാലാങ്ങളില്‍ മീറ്റെന്ന പേരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍നടത്തുന്നതിന്റെ മനശാസ്ത്രവും..

ബ്ലൊഗ്‌ ഒരു സ്വതന്ത്ര്യ സമാന്തര മാധ്യമം മാത്രമാണ്‌...അത്രമാത്രം

Wednesday, November 14, 2007

കമന്റ്‌ ഒപ്ഷന്‍,

എന്തു പറ്റീന്നാവോ? ഇപ്പൊ പഴേപോലെ കമന്റൊന്നും കിട്ടിണില്ല്യ..


ഇനി ആ കമന്റ്‌ ഒപ്ഷനങ്ങ്‌ എടുത്തുകളഞ്ഞിട്ട്‌ ഒന്നു നിവര്‍ന്നിരുന്നൊരു ശ്വാസം വിടണം


എന്നിട്ട്‌ കുറച്ച്‌ ഉച്ചത്തില്‍ ഒരു ആത്മഗതോം


"ഈ കമന്റുകളോണ്ടൊക്കെ വല്യ ശല്യായ്‌ര്‍ക്‌ക്‍ണൂ..മടുത്തു

Monday, November 12, 2007

മലയാളത്തിലെ ആദ്യ ബ്ലോഗ്‌

മലയാളത്തില്‍ വന്ന ആദ്യ ബ്ലോഗ്‌ ഏതാണ്‌? ബ്ലോഗര്‍ ആര്‌?

എന്നാണു തുടങ്ങിയത്‌?

ഇപ്പൊ ആക്റ്റീവായി ഉള്ള ബ്ലൊഗില്‍ മുത്തശ്ശന്‍ ആരാണ്‌?

ആര്‍ക്കേലും അറിയോ??

ഒന്നുമില്ല വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ...