Wednesday, December 26, 2007

പെണ്ണത്തം

നാണം ,
ലജ്ജ
കവിളിലൊരു ചുവപ്പ്‌
ചുമലില്‍ നിന്നും
തൂങ്ങിയിറങ്ങിയ മുടി
മാസ...,, നാപ്ക്‌...
പിതാമഹര്‍ ഗോപ്യമക്കാന്‍
കല്‍പിച്ചത്‌.
സംഭ്യം, അസഭ്യം
നിഘണ്ടുവില്‍ അധിക-
പറ്റായ വാക്കുകള്‍
ചുറ്റിക്കളി
മിണ്ടാപൂച്ച, കലമുടച്ചേക്കും

****
ധൈര്യം, തന്‍പോരിമ,
തോളിനു മുകളിലേക്കു
കയറി പോയ മുടി
മുറികയ്യന്‍ കുപ്പായം
കോളറിലൊരു ബട്ടണ്‍
ഹൃദയത്തില്‍ നിന്നൊരു മുഴ
വയറിലൊരു ചുഴി
ശ്ലീലം, അശ്ലീലം
നിഘണ്ടുവില്‍ അധിക-
പറ്റായ വാക്കുകള്‍
അധികപ്രസംഗി,
തെറിച്ചവള്‍,
പിഴച്ചു...
മാസത്തിലൊരിക്കല്‍
പെണ്ണത്തം
"പുറത്ത്‌"
ശേഷം അശുദ്ധം