Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, October 25, 2008

കറുപ്പും വെളുപ്പും

കറുപ്പ്,
അവനൊരു
സ്വീകർത്താവ്,
വെള്ളിച്ചത്തിന്റെ
ഇഴകളെ വർണ്ണം
നോക്കാത്തെ
ഉള്ളിലേക്കാ-
വാഹിക്കുന്നവൻ,

കറുപ്പ്,
അവനൊരു
ആതിഥേതയൻ,
വെളിച്ചത്തിന്റെ
കിടാങ്ങളെ
കൊണ്ട് അകം
നിറച്ച്
പുറമേക്ക്
കറുപ്പിനെ
കാണിക്കുന്നവൻ,

വെളുപ്പ്,
അവനൊരു
തിരസ്കരിക്കുന്നവൻ,

വെളുപ്പേ നല്ലതെന്ന
മൌഡ്യത്തിൽ
വർണ്ണങ്ങളെ
തിരിച്ചയക്കുന്നവൻ

വെളുപ്പ്
അവനൊരന്ധൻ
വെളിച്ചത്തെ
തിരസ്കരിച്ച്
പുറമേ വെളുപ്പ്ച്ച്
അകം ഇരുട്ടായവൻ.

Friday, October 17, 2008

ഭര്‍ത്താവിനെ ബലാത്സംഗം ചെയ്യുന്നത്‌.

വര്‍ഷം മുഴുവന്‍
ശരീരം ചൂടിലെരിച്ച്‌
ആ മാസത്തിനായ്‌
കാത്തിരിക്കുമ്പോള്‍

കാത്തിരിപ്പറുതി
മാസത്തില്‍
വന്യമായ
ഒരു പിടച്ചിലി-
നൊടുവില്‍
അവന്‍ തിരിഞ്ഞ്‌
കിടക്കുമ്പോള്‍

അഗ്നിയെരിച്ചില്‍
പുകച്ചിലായ്‌
നീറുമ്പോള്‍

പിന്‍കഴുത്ത്‌
ഒരു ചുമ്പനത്തിനായ്‌
കൊതിക്കുമ്പോള്‍

ആറിതണുക്കാന്‍
വന്യമല്ലാത്തൊരു
തളരിത തടവിനെ
അമ്മവയവങ്ങള്‍
കൊതിക്കുമ്പോള്‍

ഭര്‍ത്താവിനെ
ബലാത്സംഗം
ചെയ്യാന്‍ കൊതിക്കുകയാണ്‌

സാധിതമാവാത്ത
നിസ്സഹായതയില്‍
തിരിഞ്ഞ്‌ കിടന്ന്
സ്വയം ആറിതണുക്കുകയാണ്‌

Monday, January 14, 2008

പ്രണയാദ്യാന്ത്യം..കവിത (അക്ഷരാതീതം)

♀ <----> ♀
..........
-----------
☺☺☺☺☺☺
✉✉✉✉✉✉✉
☏☏☏☏☏☏☏
♥♥♥♥♥♥♥
♫♫♫♫♫♫♫
!!!!!!!!!!!!!!!!!
??????????
☹☹☹☹☹☹☹
%^&#@$%^

***********

<<<--- ♀♀->>>


---------------------------------------------

അഞ്ചാമത്തെ വരികള്‍ കത്തുകളുടേയും ആറാമത്തെ വരി ഫോണുകലുടേയും പതിനൊന്നാം വരി അസമ്പ്തൃതിയുടെയും ചിഹ്നങ്ങളായിരുന്നു അതു പൊസ്റ്റാവുമ്പോല്‍ ബ്രൌസറില്‍ വരുന്നില്ല

------------------------------


കവിതയും ചിത്രങ്ങളും സംവേദിപ്പിക്കുന്നത്‌ വായനക്കാരന്റേയും കാഴ്ചകന്റേയും സ്ഥല കാല അവസ്ഥാടിസ്ഥാനത്തിലാണ്‌അതാണ്‌ ഓറൊ കാഴ്ചയും വ്യത്യസ്ഥങ്ങളായ സന്ദേശങ്ങളെ കൈമാറ്റം ചെയ്യുന്നത്‌..വായനക്കാരന്റെ (കാഴ്ചകാരന്റെയെല്ല) ദര്‍ശനക്കും ചിന്തക്കും അടിസ്ഥാനത്തില്‍ ഓരൊ കാഴ്ചയും കവിതയാകുന്നതു അതു കൊണ്ടാണ്‌.അത്തരത്തില്‍ അനുവാചകനില്‍ ഈ ചിഹ്നങ്ങളും ഒരു കവിതയുടെ വരികളെ ഉണര്‍ത്തുന്നുണ്ടാവും . അത്‌ പ്രമേയ ആശയ തലങ്ങളില്‍ അതു നിലവാരമറ്റതെങ്കിലും ഒരു വരി യെങ്കിലും വായനക്കാരില്‍ ജനിപ്പിക്കാനായാല്‍ ഉദ്യമം വിജയിച്ചു എന്നു ഞാന്‍ വിചാരിക്കും,,അവ എന്താണ്‌ വായനക്കാരനില്‍ ഉണര്‍ത്തുന്ന വരി എന്നറിയാന്‍ കൌതുകവും ഉണ്ട്‌.