Friday, October 17, 2008

ഭര്‍ത്താവിനെ ബലാത്സംഗം ചെയ്യുന്നത്‌.

വര്‍ഷം മുഴുവന്‍
ശരീരം ചൂടിലെരിച്ച്‌
ആ മാസത്തിനായ്‌
കാത്തിരിക്കുമ്പോള്‍

കാത്തിരിപ്പറുതി
മാസത്തില്‍
വന്യമായ
ഒരു പിടച്ചിലി-
നൊടുവില്‍
അവന്‍ തിരിഞ്ഞ്‌
കിടക്കുമ്പോള്‍

അഗ്നിയെരിച്ചില്‍
പുകച്ചിലായ്‌
നീറുമ്പോള്‍

പിന്‍കഴുത്ത്‌
ഒരു ചുമ്പനത്തിനായ്‌
കൊതിക്കുമ്പോള്‍

ആറിതണുക്കാന്‍
വന്യമല്ലാത്തൊരു
തളരിത തടവിനെ
അമ്മവയവങ്ങള്‍
കൊതിക്കുമ്പോള്‍

ഭര്‍ത്താവിനെ
ബലാത്സംഗം
ചെയ്യാന്‍ കൊതിക്കുകയാണ്‌

സാധിതമാവാത്ത
നിസ്സഹായതയില്‍
തിരിഞ്ഞ്‌ കിടന്ന്
സ്വയം ആറിതണുക്കുകയാണ്‌

11 comments:

Unknown said...

;)

കനല്‍ said...

ഭാര്യ ഭര്‍ത്താവിനെ ചെയ്യുന്നതും
ഭര്‍ത്താവ് ഭാര്യയെ ചെയ്യുന്നത്
ബലാത്സംഗമോ?

പര്‍സ്പരം ഇഷ്ടാനിഷ്ടങ്ങള്‍ പറഞ്ഞ്
അവ ഒരുമിച്ച് നേടിയെടുക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്?

പിന്നെ ബലാത്സംഗം തന്നെ വേണമെങ്കില്‍ ആഗ്രഹം മനസിലൊതുക്കാതെ ചെയ്യുകയാ വേണ്ടത്. പിന്നെ ഒരു ക്ഷമ ചോദിച്ചാല്‍ പ്രശ്നം തീരും. പര്‍സ്പരം ക്ഷമിക്കുന്നതും ദാമ്പത്യത്തിന്റെ വിജയരഹസ്യമാണല്ലോ?

നന്നായി, വേദന തുളുമ്പുന്ന നിവര്‍ത്തികേട് തുറന്നുകാട്ടുന്ന ഈ വരികളും.

Unknown said...

badalukku badal

BS Madai said...

ചിലപ്പോള്‍ ആണിത്തറുക്കാനേ പറ്റൂ‍...

simy nazareth said...

ധൈര്യമായി ബലാത്സംഗം ചെയ്യു.

[ nardnahc hsemus ] said...

ചുമ്മാതല്ല ലീവുണ്ടായിട്ടും അങ്ങേര് നാ‍ട്ടീല്‍പോവാത്തെ!!

:)

ബീരാന്‍ കുട്ടി said...

ശോണിമ,
ശെഫിക്ക് ബദല്‍ അല്ലെ.

കൊള്ളാം, പക്ഷെ തുറന്ന് പറയാന്‍ എത്ര സ്ത്രികള്‍ക്ക് കഴിയുന്നൂ?.
ദാ, ഇത് നോക്കൂ.

http://beerankutty.blogspot.com

ബ്ലോക്കുട്ടന്‍ ! said...

ഇതിനായി ഞാന്‍ കാത്തിരിക്കുന്നു ...........
( തിരക്കഥ എഴുത്തുകാര്‍ പറയുന്നതു പോലെ ........
തികച്ചും വ്യത്യസ്തമായൊരു അനുഭവം .....(സോറി ...കഥ ..........)

വരവൂരാൻ said...

നിറഞ്ഞ സത്യമുള്ള ഒരു ചിന്ത

നജൂസ്‌ said...

ഞാനീവഴി വന്നിട്ടില്ല... :)

വാത്സ്യായനന്‍ said...

Very nice one...