Saturday, April 18, 2009

ചേരും പടി

അന്ന്
ഇടത്തും വലത്തും
നിൽക്കുന്നവരെ
ചേരും‌പടി
ചേർക്കലായിരുന്നു
പരീക്ഷയിലെ
വലിയ
പരീക്ഷണം.

ഇടത്തുള്ളത്
ഇടത്തും
വലത്തുള്ളത്
വലത്തുമിരിക്കുമ്പോൾ
അവയെങ്ങനെ
ചേർന്നിരിക്കും
എന്ന ആകുലതക്കിടയിൽ
ടിച്ചർ പറയും
കാരണങ്ങളുണ്ടെങ്കിൽ
വലത്തുള്ളാവയിൽ
ചിലത് ഇടത്തോട്ടും
ഇടത്തൂള്ളവയിൽ
ചിലത് വലത്തോട്ടും
താനേ പോരും
ചേർന്നിരിക്കും

സംശയം
തീർക്കാൻ
ചോദിച്ചാൽ
മുത്തശ്ശൻ
പറയും
ഇടത്തള്ളതും
വലത്തുള്ളതും
ഒന്ന് തന്നെ
അവയൊക്കെയും
ചേർന്നിരിക്കും

ആരാണു
ശരി എന്ന
സന്ദേഹത്തിൽ
എന്റെ ഉത്തരം
എപ്പോഴും തെറ്റും

2 comments:

അനു said...

സാശയിക്കാൻ ഒന്നും ഇല്ല ഇടതു തന്നെ, അതിനു യൊജിച്ചതു വലതിന്നു എടുക്കുകയും ആകാം

ഇഗ്ഗോയ് /iggooy said...

സൂക്ഷ്മമായി സുന്ദരമായി രാഷ്ട്രീയം പറയുന്നു.