കറുപ്പ്,
അവനൊരു
സ്വീകർത്താവ്,
വെള്ളിച്ചത്തിന്റെ
ഇഴകളെ വർണ്ണം
നോക്കാത്തെ
ഉള്ളിലേക്കാ-
വാഹിക്കുന്നവൻ,
കറുപ്പ്,
അവനൊരു
ആതിഥേതയൻ,
വെളിച്ചത്തിന്റെ
കിടാങ്ങളെ
കൊണ്ട് അകം
നിറച്ച്
പുറമേക്ക്
കറുപ്പിനെ
കാണിക്കുന്നവൻ,
വെളുപ്പ്,
അവനൊരു
തിരസ്കരിക്കുന്നവൻ,
വെളുപ്പേ നല്ലതെന്ന
മൌഡ്യത്തിൽ
വർണ്ണങ്ങളെ
തിരിച്ചയക്കുന്നവൻ
വെളുപ്പ്
അവനൊരന്ധൻ
വെളിച്ചത്തെ
തിരസ്കരിച്ച്
പുറമേ വെളുപ്പ്ച്ച്
അകം ഇരുട്ടായവൻ.
Saturday, October 25, 2008
Friday, October 17, 2008
ഭര്‍ത്താവിനെ ബലാത്സംഗം ചെയ്യുന്നത്.
വര്‍ഷം മുഴുവന്‍
ശരീരം ചൂടിലെരിച്ച്
ആ മാസത്തിനായ്
കാത്തിരിക്കുമ്പോള്‍
കാത്തിരിപ്പറുതി
മാസത്തില്‍
വന്യമായ
ഒരു പിടച്ചിലി-
നൊടുവില്‍
അവന്‍ തിരിഞ്ഞ്
കിടക്കുമ്പോള്‍
അഗ്നിയെരിച്ചില്‍
പുകച്ചിലായ്
നീറുമ്പോള്‍
പിന്‍കഴുത്ത്
ഒരു ചുമ്പനത്തിനായ്
കൊതിക്കുമ്പോള്‍
ആറിതണുക്കാന്‍
വന്യമല്ലാത്തൊരു
തളരിത തടവിനെ
അമ്മവയവങ്ങള്‍
കൊതിക്കുമ്പോള്‍
ഭര്‍ത്താവിനെ
ബലാത്സംഗം
ചെയ്യാന്‍ കൊതിക്കുകയാണ്
സാധിതമാവാത്ത
നിസ്സഹായതയില്‍
തിരിഞ്ഞ് കിടന്ന്
സ്വയം ആറിതണുക്കുകയാണ്
ശരീരം ചൂടിലെരിച്ച്
ആ മാസത്തിനായ്
കാത്തിരിക്കുമ്പോള്‍
കാത്തിരിപ്പറുതി
മാസത്തില്‍
വന്യമായ
ഒരു പിടച്ചിലി-
നൊടുവില്‍
അവന്‍ തിരിഞ്ഞ്
കിടക്കുമ്പോള്‍
അഗ്നിയെരിച്ചില്‍
പുകച്ചിലായ്
നീറുമ്പോള്‍
പിന്‍കഴുത്ത്
ഒരു ചുമ്പനത്തിനായ്
കൊതിക്കുമ്പോള്‍
ആറിതണുക്കാന്‍
വന്യമല്ലാത്തൊരു
തളരിത തടവിനെ
അമ്മവയവങ്ങള്‍
കൊതിക്കുമ്പോള്‍
ഭര്‍ത്താവിനെ
ബലാത്സംഗം
ചെയ്യാന്‍ കൊതിക്കുകയാണ്
സാധിതമാവാത്ത
നിസ്സഹായതയില്‍
തിരിഞ്ഞ് കിടന്ന്
സ്വയം ആറിതണുക്കുകയാണ്
Tuesday, September 16, 2008
അള്‍ഷിമേഴ്സ്
പാതിരാത്രിക്കും
പ്രഭാതത്തിനും
ഇടക്കുള്ള ഏതോ
ഒരു നിമിഷത്തിലാണ്
പാസ്സ് വേര്‍ഡുകള്‍
സേവ് ചെയ്ത
മസ്തിഷ്കത്തിലെ ചിപ്
നഷ്ടപ്പെട്ടു പോയത്.
അന്നാമ ചേട്ടത്തിയുടെ
വെളുത്ത ആട്
പ്രസവിച്ച ചാപിള്ളയെ
അവര്‍ വിളിച്ച
അലീസെന്ന പേര്
വരെ ഓര്‍ത്തെടുക്കാനായെങ്കിലും
പാസ്സ് വേര്ഡുകള്‍ മാത്രം
മറവിയിലാഴ്ന്ന് കിടന്നു.
ഓഫീസ് നെറ്റ്വര്‍ക്കിലെ,
ബാഗിന്റെ നമ്പര്‍ ലോക്കിലെ
മൊബൈലിന്റെ ലോക്ക് നംബര്‍
മെയിലിന്റെ , എ.റ്റി.എമിന്റെ,
എല്ലാ പാസ്‌വേര്‍ഡുകളും
മറവിയിലേക്ക് ആഴ്ന്നിരിക്കുന്നു.
തിരയുന്ന ഓരമയുടെ
ലോക്കറില്‍ നിന്നിപ്പോള്‍
ജീവിതത്തിന്റെ
പാസ്സ് വേര്‍ഡും
കളഞു പോയിരിക്കുന്നു.
പ്രഭാതത്തിനും
ഇടക്കുള്ള ഏതോ
ഒരു നിമിഷത്തിലാണ്
പാസ്സ് വേര്‍ഡുകള്‍
സേവ് ചെയ്ത
മസ്തിഷ്കത്തിലെ ചിപ്
നഷ്ടപ്പെട്ടു പോയത്.
അന്നാമ ചേട്ടത്തിയുടെ
വെളുത്ത ആട്
പ്രസവിച്ച ചാപിള്ളയെ
അവര്‍ വിളിച്ച
അലീസെന്ന പേര്
വരെ ഓര്‍ത്തെടുക്കാനായെങ്കിലും
പാസ്സ് വേര്ഡുകള്‍ മാത്രം
മറവിയിലാഴ്ന്ന് കിടന്നു.
ഓഫീസ് നെറ്റ്വര്‍ക്കിലെ,
ബാഗിന്റെ നമ്പര്‍ ലോക്കിലെ
മൊബൈലിന്റെ ലോക്ക് നംബര്‍
മെയിലിന്റെ , എ.റ്റി.എമിന്റെ,
എല്ലാ പാസ്‌വേര്‍ഡുകളും
മറവിയിലേക്ക് ആഴ്ന്നിരിക്കുന്നു.
തിരയുന്ന ഓരമയുടെ
ലോക്കറില്‍ നിന്നിപ്പോള്‍
ജീവിതത്തിന്റെ
പാസ്സ് വേര്‍ഡും
കളഞു പോയിരിക്കുന്നു.
Sunday, July 20, 2008
ലോല്ലിപോപ്പ്
ലോലിപോപ്പ്
നുണയുമ്പോൾ
ഇടത്തെ താടിയെല്ലിലെക്ക്
ദംഷ്ട്ര മുളക്കുന്നു
സിക്സ്ത്ത് സ്റ്റാൻഡേറിലെ
ഉയരമുള്ള നോട്ടി പയ്യനെ
ഡാലിയ “ബാഡ് ഗൈ”
എന്നാണ് വിളിച്ചിരുന്നത്
അവനെ നോക്കുന്നതിനു
നിരോധനം തീർത്തതും
അവളായായിരുന്നു
സ്റ്റഡി ടൂറിനു
പോയന്ന്
കുതിര ചാണകം
നാറുന്ന
ഒരു ഒഴിഞ
കൂടിനു പുറകിൽ
അവൻ അവളെ
ബലമായി വരിഞ് പിടിച്ച്
ഉമ്മ വെച്ചപ്പോൾ
അവൾ കുതറിമാറി
കണ്ണട ഊരിമാറ്റി
തിരിഞു നിന്നപ്പോഴാണ്
ശബ്ദം വെക്കാതെ
ഞാനും തിരിഞ് നടന്നത്
അന്നുതൊട്ട്
അവന്റെ ലൊലിപോപ്പ്
ദംഷ്ട നൊക്കി
അവൾ ചോദിക്കും
ഹീ ഈസ് സൊ ഹാൻസം റൈറ്റ്?
ഒച്ചയാവാറില്ലെങ്കിലും
ഞാനും പറയും
നീ നല്ലൊരു ശമരിയക്കാരി
നുണയുമ്പോൾ
ഇടത്തെ താടിയെല്ലിലെക്ക്
ദംഷ്ട്ര മുളക്കുന്നു
സിക്സ്ത്ത് സ്റ്റാൻഡേറിലെ
ഉയരമുള്ള നോട്ടി പയ്യനെ
ഡാലിയ “ബാഡ് ഗൈ”
എന്നാണ് വിളിച്ചിരുന്നത്
അവനെ നോക്കുന്നതിനു
നിരോധനം തീർത്തതും
അവളായായിരുന്നു
സ്റ്റഡി ടൂറിനു
പോയന്ന്
കുതിര ചാണകം
നാറുന്ന
ഒരു ഒഴിഞ
കൂടിനു പുറകിൽ
അവൻ അവളെ
ബലമായി വരിഞ് പിടിച്ച്
ഉമ്മ വെച്ചപ്പോൾ
അവൾ കുതറിമാറി
കണ്ണട ഊരിമാറ്റി
തിരിഞു നിന്നപ്പോഴാണ്
ശബ്ദം വെക്കാതെ
ഞാനും തിരിഞ് നടന്നത്
അന്നുതൊട്ട്
അവന്റെ ലൊലിപോപ്പ്
ദംഷ്ട നൊക്കി
അവൾ ചോദിക്കും
ഹീ ഈസ് സൊ ഹാൻസം റൈറ്റ്?
ഒച്ചയാവാറില്ലെങ്കിലും
ഞാനും പറയും
നീ നല്ലൊരു ശമരിയക്കാരി
Tuesday, March 18, 2008
പേരുകളെ കൂറിച്ച് കടങ്കഥ
ഭാര്യയുടെ പേരിനു കൂടെ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുന്നു(ഉദാ: ഹിലാരി ക്ലിന്റണ്‍) എന്നാല്‍ ഭര്‍ത്താവിന്റെ പേരിനു കൂടെ ഭാര്യയുടെ പേര് ചേര്‍ക്കാത്തത് എന്തു കൊണ്ട്?(ഉദാ: ക്ലിന്റണ്‍ ഹിലാരി)
Monday, February 18, 2008
കഥാ പൂരണ മത്സരം
പിറക്കാതെ പോയ മകന്
ഒരു ദിവസത്തെ സൂര്യന്‍ കൂടി അമ്പലകുളത്തിനപ്പുറത്തെ കുറ്റിക്കാടിനു പുറകില്‍ അസ്തമിച്ചുഇന്ദ്രയുടെ വാക്കുകള്‍ ചുവന്ന കണ്ണില്‍ നിന്നും കവിളിലൂടെ താഴേക്കൊഴുകി.. ഇന്ദ്രക്ക് ദേഷ്യം വരുമ്പോഴൊക്കെ അങ്ങിനെയാണ്, അവള്‍ കണ്ണീരൊഴുക്കും. ഇന്നും അച്ചന്‍ വെറുതെ ചോദിച്ചു, എന്നാലും ആരായിരുന്നു മോളേ അതിന്റെ.......................
..........................................
.........................................
.........................................
ആര്‍ക്കും ഒരസ്വസ്ഥയും തോന്നിയില്ല, ഇന്ദ്രക്ക് 10 ദിവസം ഹോസ്പിറ്റലില്‍ കിടന്നതിന്റെ ഒഴികെ,ഇന്ദ്രയുടെ അനിയന്‍ മാത്രം വേദനിച്ചു. പിറക്കാതെ പോയ മകന് അവന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോഴെക്ക് രങ്ങു കുഞ്ഞിക്കാലുകള്‍ രക്തത്തില്‍ കാലിട്ടടിക്കുന്നത് അവന്‍ കണ്ടു.ഓരോ കാലടിയിലും ഒരു തുള്ളി രക്തം അവന്റെ മുഖത്തേക്ക് തെറിച്ചു. ആ കുഞ്ഞിനു ഇന്ദ്രയുടെ മുഖഛായ ആയിരുന്നു.
ഒരു ദിവസത്തെ സൂര്യന്‍ കൂടി അമ്പലകുളത്തിനപ്പുറത്തെ കുറ്റിക്കാടിനു പുറകില്‍ അസ്തമിച്ചുഇന്ദ്രയുടെ വാക്കുകള്‍ ചുവന്ന കണ്ണില്‍ നിന്നും കവിളിലൂടെ താഴേക്കൊഴുകി.. ഇന്ദ്രക്ക് ദേഷ്യം വരുമ്പോഴൊക്കെ അങ്ങിനെയാണ്, അവള്‍ കണ്ണീരൊഴുക്കും. ഇന്നും അച്ചന്‍ വെറുതെ ചോദിച്ചു, എന്നാലും ആരായിരുന്നു മോളേ അതിന്റെ.......................
..........................................
.........................................
.........................................
ആര്‍ക്കും ഒരസ്വസ്ഥയും തോന്നിയില്ല, ഇന്ദ്രക്ക് 10 ദിവസം ഹോസ്പിറ്റലില്‍ കിടന്നതിന്റെ ഒഴികെ,ഇന്ദ്രയുടെ അനിയന്‍ മാത്രം വേദനിച്ചു. പിറക്കാതെ പോയ മകന് അവന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോഴെക്ക് രങ്ങു കുഞ്ഞിക്കാലുകള്‍ രക്തത്തില്‍ കാലിട്ടടിക്കുന്നത് അവന്‍ കണ്ടു.ഓരോ കാലടിയിലും ഒരു തുള്ളി രക്തം അവന്റെ മുഖത്തേക്ക് തെറിച്ചു. ആ കുഞ്ഞിനു ഇന്ദ്രയുടെ മുഖഛായ ആയിരുന്നു.
Monday, January 14, 2008
പ്രണയാദ്യാന്ത്യം..കവിത (അക്ഷരാതീതം)
♀ <----> ♀
..........
-----------
☺☺☺☺☺☺
✉✉✉✉✉✉✉
☏☏☏☏☏☏☏
♥♥♥♥♥♥♥
♫♫♫♫♫♫♫
!!!!!!!!!!!!!!!!!
??????????
☹☹☹☹☹☹☹
%^&#@$%^
***********
<<<--- ♀♀->>>
------------------------------
..........
-----------
☺☺☺☺☺☺
✉✉✉✉✉✉✉
☏☏☏☏☏☏☏
♥♥♥♥♥♥♥
♫♫♫♫♫♫♫
!!!!!!!!!!!!!!!!!
??????????
☹☹☹☹☹☹☹
%^&#@$%^
***********
<<<--- ♀♀->>>
---------------------------------------------
അഞ്ചാമത്തെ വരികള്‍ കത്തുകളുടേയും ആറാമത്തെ വരി ഫോണുകലുടേയും പതിനൊന്നാം വരി അസമ്പ്തൃതിയുടെയും ചിഹ്നങ്ങളായിരുന്നു അതു പൊസ്റ്റാവുമ്പോല്‍ ബ്രൌസറില്‍ വരുന്നില്ല
------------------------------
കവിതയും ചിത്രങ്ങളും സംവേദിപ്പിക്കുന്നത് വായനക്കാരന്റേയും കാഴ്ചകന്റേയും സ്ഥല കാല അവസ്ഥാടിസ്ഥാനത്തിലാണ്‌അതാണ് ഓറൊ കാഴ്ചയും വ്യത്യസ്ഥങ്ങളായ സന്ദേശങ്ങളെ കൈമാറ്റം ചെയ്യുന്നത്..വായനക്കാരന്റെ (കാഴ്ചകാരന്റെയെല്ല) ദര്‍ശനക്കും ചിന്തക്കും അടിസ്ഥാനത്തില്‍ ഓരൊ കാഴ്ചയും കവിതയാകുന്നതു അതു കൊണ്ടാണ്.അത്തരത്തില്‍ അനുവാചകനില്‍ ഈ ചിഹ്നങ്ങളും ഒരു കവിതയുടെ വരികളെ ഉണര്‍ത്തുന്നുണ്ടാവും . അത് പ്രമേയ ആശയ തലങ്ങളില്‍ അതു നിലവാരമറ്റതെങ്കിലും ഒരു വരി യെങ്കിലും വായനക്കാരില്‍ ജനിപ്പിക്കാനായാല്‍ ഉദ്യമം വിജയിച്ചു എന്നു ഞാന്‍ വിചാരിക്കും,,അവ എന്താണ് വായനക്കാരനില്‍ ഉണര്‍ത്തുന്ന വരി എന്നറിയാന്‍ കൌതുകവും ഉണ്ട്.
Subscribe to:
Posts (Atom)