Monday, February 18, 2008

കഥാ പൂരണ മത്സരം

പിറക്കാതെ പോയ മകന്‌

ഒരു ദിവസത്തെ സൂര്യന്‍ കൂടി അമ്പലകുളത്തിനപ്പുറത്തെ കുറ്റിക്കാടിനു പുറകില്‍ അസ്തമിച്ചുഇന്ദ്രയുടെ വാക്കുകള്‍ ചുവന്ന കണ്ണില്‍ നിന്നും കവിളിലൂടെ താഴേക്കൊഴുകി.. ഇന്ദ്രക്ക്‌ ദേഷ്യം വരുമ്പോഴൊക്കെ അങ്ങിനെയാണ്‌, അവള്‍ കണ്ണീരൊഴുക്കും. ഇന്നും അച്ചന്‍ വെറുതെ ചോദിച്ചു, എന്നാലും ആരായിരുന്നു മോളേ അതിന്റെ.......................
..........................................
.........................................
.........................................
ആര്‍ക്കും ഒരസ്വസ്ഥയും തോന്നിയില്ല, ഇന്ദ്രക്ക്‌ 10 ദിവസം ഹോസ്പിറ്റലില്‍ കിടന്നതിന്റെ ഒഴികെ,ഇന്ദ്രയുടെ അനിയന്‍ മാത്രം വേദനിച്ചു. പിറക്കാതെ പോയ മകന്‌ അവന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോഴെക്ക്‌ രങ്ങു കുഞ്ഞിക്കാലുകള്‍ രക്തത്തില്‍ കാലിട്ടടിക്കുന്നത്‌ അവന്‍ കണ്ടു.ഓരോ കാലടിയിലും ഒരു തുള്ളി രക്തം അവന്റെ മുഖത്തേക്ക്‌ തെറിച്ചു. ആ കുഞ്ഞിനു ഇന്ദ്രയുടെ മുഖഛായ ആയിരുന്നു.

6 comments:

ശോണിമ said...

ഇത്‌ ആരെങ്കിലുമൊക്കെ പൂരിപ്പിക്കൂ.ആരും ചെയ്തില്ലേല്‍ ഞാനങ്ങു പൂരിപ്പിക്കും ഇതേ വരെ ഞാന്‍ കഥയൊന്നും എഴുതിയിട്ടില്ല്യ എന്നെക്കൊണ്ട്‌ ആ സാഹസം കൂടി ചെയ്യിക്കരുത്‌ പ്ലീസ്‌

സുനീഷ് said...

"Father?"
Filled with just one word :)

Rasheed Chalil said...

ഒറ്റവാക്കില്‍ തുടങ്ങി അഞ്ചൂറ് എപ്പിഡോസ് (എപ്പിസോഡ് എന്നും പറയാം) ഉള്ള ഒരു സീരിയല്‍ തിരക്കഥ വരെ എഴുതാവുന്ന ത്രഡ്...

:)

Teena C George said...

ദൈവമേ! “അക്ഷരമില്ലാത്ത കവിത” കഴിഞ്ഞ്, ഇപ്പോള്‍ പുതിയ പരിപാടി ആയിട്ട് ഇറങ്ങിയിരിക്കുവാ, അല്ലേ?

നടക്കട്ടെ, നടക്കട്ടെ...

നജൂസ്‌ said...

?
(ചോദ്യം കഴിഞ്ഞു. ഇനി ഉത്തരങ്ങള്‍ല്ലേ)

വരാം...

ഏ.ആര്‍. നജീം said...

ഒന്നല്ല, ഒരു പത്ത് കഥയെങ്കിലും ഇതില്‍ നിന്ന് പൂപോലെ പുഷ്പം പോലെ എഴുതാമായിരുന്നു പക്ഷേ ഇത്രയും നന്നായി തലയും വാലും എഴുതിയ ശോണിമയുടെ തൂലികയിലൂടെ വായിക്കുന്നതാ അതിന്റെ ഭംഗി എന്ന ഭൂരിപക്ഷാഭിപ്രായത്തെ മാനിച്ച് ഞാന്‍ ഒന്നും എഴുതുന്നുല്ല..

അപ്പോ മുഴുവന്‍ കഥ അടുത്തെ പോസ്റ്റില്‍ ഇടില്ലെ...?