Saturday, April 28, 2007

ബ്ലോഗുകള്‍ ചാറ്റ്‌ റൂമുകളാകുന്നുവോ?

ഇടക്കെന്നെങ്കിലും ഒഴിവു കിട്ടുന്ന വേളയില്‍ അച്ചനമ്മമ്മരുടെ പഠിക്കെടീ എന്ന സ്ടിരം ചൊല്ലലില്‍ നിന്ന് സമയുമുണ്ടാകിയായുരുന്നു ബ്ലൊഗ്‌ വായിച്ചിരുന്നത്‌.കമന്റിടണമെന്ന് തോന്നിയടത്തൊക്കെ അനൊനിയായി കമറ്റ്നും ഇട്ടിരിന്നു,ആഴ്ചയില്‍ ഒന്നോ ഏറിയാല്‍ രണ്ടൊ പ്രാവശ്യം മാത്രം ബൂലൊഗം നൊക്കാന്‍ സമയം കിട്ടുന്ന ഞങ്ങല്‍ളെ പ്പൊലുള്ളവര്‍ ബ്ലൊഗുകളുടെ അതിപ്രസരണം കാരണം എവിടെ നൊക്കണാം എന്നറിയാതെ തിരിയ്യൂന്നു,പുതിയ നല്ല ബ്ലൊഗുകള്‍ കാണാതെ പൊകുന്നു. നൊക്ക്ക്കുന്ന പുതിയ ബൊഗ്ഗുകളോ കള്ളു പുരാണാം ബാച്ചി ചരിതം ഇങ്ങനെ കുറെ കമന്റുകളിടുന്ന ചാറ്റ്‌ റൂമുകളുംഗൌരവ വായനക്ക്‌ ആരും പരിഗണന നല്‍കുന്നില്ല. അതുകൊണ്ടാണല്ലൊ ഉമ്പാച്ചിയുടെ നല്ല കവിതക്ക്‌ 15 ല്‍ കൂടുതല്‍ കമന്റ്‌ കിട്ടാടിത്ത്‌ ഒരു ദൊശയുടെ പടത്തിന്‌ 600ഓളം കമന്റ്‌ കിട്ടിയത്‌.നല്ല പൊസ്റ്റുകളെ മാത്രം തിരയാന്‍ ആരെങ്കിലും ഒരു വഴി പറഞ്ഞു താ ഇല്ലെങ്കിലിനി ഞനും ഇതിലെ വരാതാവും ദയവുചെയ്ത്‌ 6 മാസത്തിന്‌ മീതെ യായി ചത്ത്‌ കിടക്കുന്നവ ബ്ലോഗ്‌ റൊളില്‍ നിന്ന് എടുത്തുമാറ്റിയ്യാല്‍ ഉപകാരം

23 comments:

ശോണിമ said...
This comment has been removed by the author.
ശോണിമ said...

ബ്ലൊഗുകളുടെ അതിപ്രസരണം കാരണം എവിടെ നൊക്കണാം എന്നറിയാതെ തിരിയ്യൂന്നു,പുതിയ നല്ല ബ്ലൊഗുകള്‍ കാണാതെ പൊകുന്നു. നൊക്ക്ക്കുന്ന പുതിയ ബൊഗ്ഗുകളോ കള്ളു പുരാണാം ബാച്ചി ചരിതം ഇങ്ങനെ കുറെ കമന്റുകളിടുന്ന ചാറ്റ്‌ റൂമുകളുംഗൌരവ വായനക്ക്‌ ആരും പരിഗണന നല്‍കുന്നില്ല. അതുകൊണ്ടാണല്ലൊ ഉമ്പാച്ചിയുടെ നല്ല കവിതക്ക്‌ 15 ല്‍ കൂടുതല്‍ കമന്റ്‌ കിട്ടാടിത്ത്‌ ഒരു ദൊശയുടെ പടത്തിന്‌ 600ഓളം കമന്റ്‌ കിട്ടിയത്‌.

6 മാസത്തിന്‌ മീതെ യായി ചത്ത്‌ കിടക്കുന്നവ ബ്ലോഗ്‌ റൊളില്‍ നിന്ന് എടുത്തുമാറ്റിയ്യാല്‍ ഉപകാരം

വക്കാരിമഷ്‌ടാ said...

ശോണിമേ, “നല്ല പോസ്റ്റ്”, “നല്ല ബ്ലോഗ്” എന്നിവയൊക്കെ ആദ്യം നിര്‍വ്വചിക്കേണ്ടി വരും നല്ലവ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കണമെങ്കില്‍. നല്ലതും ചീത്തയുമൊക്കെ ആപേക്ഷികമാണെന്നാരോ പണ്ടൊരിക്കല്‍ പറഞ്ഞോ എന്നൊരു ആശങ്കയുമില്ലാതില്ല.

എന്തായാലും കമന്റുകളുടെ എണ്ണത്തെ നോക്കി ബ്ലോഗുകളെ നല്ലത്/ചീത്ത എന്ന് വിലയിരുത്തേണ്ട എന്ന് തോന്നുന്നു.

മറ്റുള്ളവര്‍ വായിക്കുന്ന പോസ്റ്റുകളേതൊക്കെ എന്നറിഞ്ഞ് അത് വായിക്കണമെന്നുണ്ടെങ്കില്‍ അതിനെപ്പറ്റിയറിയണം എന്നുണ്ടെങ്കില്‍ അതിനെപ്പറ്റി സിബു പറഞ്ഞിരുന്നു (ഗൂഗിള്‍ റീഡര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി-ലിങ്ക് കിട്ടിയില്ല). സിബുവിന്റെ ബ്ലോഗില്‍ പോയി നോക്കിയാല്‍ അതിനെപ്പറ്റി കൂടുതല്‍ അറിയാം.

(പിന്നെ എല്ലാം തികഞ്ഞ ചില ബ്ലോഗുകളുണ്ട്. അത് ഞാന്‍ തന്നെ... എങ്ങിനെയാ...:))

പൊന്നപ്പന്‍ - the Alien said...

ശോണിമേ.. ബ്ലോഗുകളുടെ യഥാര്‍‌ത്ഥ സ്വത്വത്തെ പറ്റി പല ചര്‍‌ച്ചകളും നടക്കാറുണ്ട്. ഒരുദാ‍ഹരണം ഇതാ. ബ്ലോഗ് വിചാരണം പോസ്റ്റുകള്‍ വിവിധ പോസ്റ്റുകളുടെ സ്വഭാവങ്ങളെ പറ്റി ദേവരാഗം എന്ന ഒരു ബ്ലോഗറുടെ കാഴ്ചപ്പാടുകളാണ് ആ പോസ്റ്റിലുള്ളത്. അതിനേത്തുടര്‍‌ന്ന് പല ചര്‍‌ച്ചകളും നടക്കാറുമുണ്ട്. അത്തരം ചര്‍‌ച്ചകളില്‍ പലരും മുന്നോട്ടു വയ്ക്കാറുള്ള ഒരു ചിന്ത തന്നെയാണ് ശോണിമയേയും അസ്വസ്ഥയാക്കുന്നത്.

ബ്ലോഗുകള്‍ എന്ത് അല്ലെങ്കില്‍ എന്തിന് എന്നുള്ളത്പല കാഴ്ച്ചപ്പടുകളിലൂടെ നോക്കിക്കാണാം. ഒരു അച്ചടി മാധ്യമത്തേക്കാള്‍ വൈവിധ്യമാര്‍‌ന്ന സാധ്യതകളും ബാധ്യതകളും ബ്ലോഗുകള്‍ പലപ്പോഴും കൈക്കൊള്ളാറുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ പ്രശ്നമാക്കപ്പെടാതിരിക്കുക, വിപുലമായ കണ്ടെന്റുകളും കണ്ടെന്റ് ഫോര്‍‌മാറ്റുകളും ഉള്‍‌ക്കൊള്ളാന്‍ കഴിയുക.. ഇന്ററാക്ടീവ് കണ്ടന്റ് മോഡിഫിക്കേഷന്‍ സാധ്യമാവുക എന്നതൊക്കെ തന്നെ ബ്ലോഗുകള്‍‌ക്ക് വ്യത്യസ്തമായ ഒരു തലം അല്ലെങ്കില്‍ നിലനില്‍പ്പ് സാധ്യമാക്കാറുണ്ട്. തികച്ചും ടെക്‍നിക്കലായുള്ളതോ.. ഗവേഷണത്തിന്റെ അതിരു വരെയെത്തുന്നതോ ആയ ബ്ലോഗുകള്‍ മുതല്‍ ചാറ്റ് റൂമിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന ബ്ലോഗുകള്‍ വരെ ഉണ്ടാകാം. ആദ്യത്തേതിന് ഒരു ചെറിയ വായനാ സമൂഹമുള്ളപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍‌ക്കിങ്ങിനായി ഉപകരിക്കപ്പെടുന്ന തരം ബ്ലോഗുകള്‍‌ക്ക് കുറേക്കൂടി വലിയ കാഴ്ച്ചക്കാര്‍/ഇടപെടുന്നവര്‍ ഉണ്ടാകും. ഇതിലൊന്ന് തെറ്റ് എന്നു പറയാന്‍ കഴിയില്ല.
ബ്ലോഗുകളുടെ ശരി, തെറ്റ്, നന്മ, തിന്മ, ലക്ഷ്യം, അലക്ഷ്യം എന്നിവയൊക്കെ തീരുമാനിക്കപ്പെടുന്നത് തികച്ചും വ്യക്തിപരമായ മാനദണ്ഡങ്ങളാലാണ്. ഒരു ബ്ലോഗില്‍ (ദോശയോ, ഇഡ്ഡലിയോ ആയിക്കോട്ടെ) 600 കമന്റ് വീഴുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് അരാജകത്വമല്ല.. പല രാജ്യങ്ങളില്‍ ചിതറിപ്പോയവരുടെ ഒരു ഗെറ്റ് റ്റുഗതറാണ്. അതത്ര മോശമെന്നു പറയാമോ..?
ഉമ്പാച്ചിയുടെ ബ്ലോഗില്‍ 10 കമന്റ് വീഴുന്നേയുള്ളെങ്കിലും അതു വായിക്കുന്നവരുടേതായ ഒരു വലിയ സമൂഹവുമുണ്ട്.
പിന്നെ എങ്ങിനെ നല്ല പോസ്റ്റുകള്‍ കണ്ടെത്താം എന്ന ചോദ്യം.. പിന്മൊഴികള്‍ നോക്കി അതു സാധ്യമാകുമെന്ന് ഏവൂരാന്‍ പോലും ഇനി പറയുമെന്നു തോന്നുന്നില്ല. തനിമലയാളം ആണ് ഇപ്പോഴെന്റെ സഹായി, ബ്ലോഗുകള്‍ കൂടുമ്പോള്‍ അതും പ്രശ്നമായേക്കാം. അപ്പോള്‍ ഏതെങ്കിലും അഗ്രഗേറ്ററുകളോ അല്ലെങ്കില്‍ കണ്ടെന്റ് റീഡറുകളോ..(ഗൂഗിള്‍ റീഡര്‍ പോലെ)ഒക്കെ ശ്രമിക്കേണ്ടി വരും. അപ്പോഴും ചമ്മന്തിക്കും ഇടിയപ്പത്തിനും ആയിരത്തില്‍ പരം കമന്റുകള്‍ വീണേക്കാം. (ഒരു കാര്യമറിയോ..? സാമ്പാര്‍ എന്നു പേരിട്ടിട്ടും എന്റെ ഒരു പോസ്റ്റിനു വെറും പതിനഞ്ചു കമന്റേ വീണുള്ളൂ എന്നേ.. അതു കൊണ്ട് കമന്റിന്റെ എണ്ണം അങ്ങനേം ജെനറലൈസ് ചെയ്യാന്‍ പറ്റില്ലാ.. :))

പിന്നെ എല്ലാം തികഞ്ഞതും വക്കാരി വിട്ടു പോയതുമായ മറ്റൊരു ബ്ലോഗും കൂടെയുണ്ട്.. അത്.. എന്നെ നിര്‍‌ബന്ധിക്കണം..എന്നാലേ പറയൂ.. ആത്മപ്രശംസ എനിക്കിഷ്ടമല്ലാത്തോണ്ടല്ലേ..:)

സിബു::cibu said...

ശോണിമ വിഷമിക്കേണ്ട. വക്കാരിപറഞ്ഞപോലെ വായനക്കാര്ക്കിഷ്ടപ്പെട്ട പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടക്കുന്ന ഒരു സംരംഭം ഉണ്ട്. ലിങ്ക് ഇതാ

നിര്‍മ്മല said...

"ഇടക്കെന്നെങ്കിലും ഒഴിവു കിട്ടുന്ന വേളയില്‍ അച്ചനമ്മമ്മരുടെ പഠിക്കെടീ എന്ന സ്ടിരം ചൊല്ലലില്‍ നിന്ന് " ശോണിമയും വളര്‍ന്നിട്ടില്ലല്ലൊ.
അറിവുമാത്രം പോരല്ലൊ മനുഷ്യ മനസ്സിന്. പൊന്നപ്പന്‍ പറഞ്ഞുതുപോലെ ലോകത്തിന്റെ പലഭാഗത്തിരിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത് സൈക്യയാട്രിസ്റ്റിന്റെ സോഫയേക്കാള്‍ പ്രയോജനം ചെയ്യും. ഇന്ന് മിക്കവാറും അസുഖങ്ങളുടേയും മൂലകാരണമായി പറയുന്നത് മാനസിക സമ്മര്‍ദ്ദമാണെന്നോര്‍ക്കുക. മനസ്സിന് വിനോദം മരുന്നുകൂടിയാണ്.

Inji Pennu said...

ഹഹ...സിബു ചേട്ടാ, മാര്‍കെറ്റിങ്ങ് ഗുരൊ! പ്രണാമം!

ശോണിമക്കുട്ടീ, നല്ല ബ്ലോഗ് വേണമെങ്കില്‍ വക്കാരിജിയും പൊന്നപ്പനും പറഞ്ഞപോലെ..
ഏയ്..ഞാന്‍ പറയൂല്ല, തൊട്ട് കാണിക്കാം....:)

evuraan said...

ഇതാ ഒരു മാര്‍ഗ്ഗം കൂടി.

കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് കാണുക.

ഇപ്രക്രാരം വിഭാഗീകരിക്കാന്‍ അല്പം പണിയുണ്ടെന്നതിനാല്‍ കണ്ണുടക്കിയവയില്‍ convincingly ബോധിച്ചവ മാത്രമേ ആള്‍ക്കാര്‍ അതിലിടുകയുള്ളൂ.

സിബു::cibu said...

ഏവൂരാന്‍ പറഞ്ഞപോലെ കാറ്റഗറി നോക്കുന്നതും ഒരു വഴിയാണ് (ഞാന്‍ പ്രഫര്‍ ചെയ്യുന്നത്‌ വായനാഫീഡുകളാണെങ്കിലും) അവയെ പറ്റിയുള്ള വിവരങ്ങള്‍ ഇവിടെ

ഇഞ്ചിയേ ചിരിനിറുത്തൂ ഫീഡുണ്ടാക്കൂ..

കരീം മാഷ്‌ said...

ഒരു ബ്ലോഗറുടെ ചില തെരഞ്ഞെടുത്ത പോസ്റ്റുകളും അതിനു വന്ന കമന്റുകളും മറ്റൊരു ബ്ലോഗുണ്ടാക്കി അതിലേക്കു പൂര്‍ണ്ണമായി അതേപടി മാറ്റാന്‍ വകുപ്പൂണ്ടോ? സിബൂ.

സിബു::cibu said...

കരീം മാഷേ, സ്വന്തം ബ്ലോഗോ, കോപ്പിചെയ്യാന്‍ സമ്മതമുള്ള ബ്ലോഗോ അല്ലെങ്കില്‍ കോപ്പിറൈറ്റ് പ്രശ്നമാവും എന്നറിയാമല്ലോ. അല്ലെങ്കില്‍ തന്നെ അത്‌ ചെയ്യുന്നതെന്തിനാണ്? ആ ബ്ലോഗിലേയ്ക്ക്‌ ഒരു ലിങ്ക് കൊടുത്താല്‍ മതിയല്ലോ.

ഇനി ഫീഡുകളുപയോഗിച്ച്‌, ചിലത്‌ സെലക്റ്റ് ചെയ്യാനും പങ്കുവയ്ക്കുവാനുമാണെങ്കില്‍ ഇങ്ങനെ ചെയ്യാം:

ദേവന്റെ പോസ്റ്റുകളും കമന്റുകളും ആണ് മാഷ്‌ കണ്ണുവയ്ക്കുന്നത്‌ എന്ന്‌ വയ്ക്കുക. പോസ്റ്റുകള്‍ കിട്ടാന്‍ എളുപ്പമാണ്. ദേവന്റെ കൂമന്‍പള്ളിമുതല്‍ ആയുരാരോഗ്യം വരെയുള്ള ബ്ലോഗുകള്‍ ഗൂഗിള്‍ റീഡറില്‍ സബ്സ്കൈബ് ചെയ്ത്‌ അവയ്ക്ക്‌ 'devan-blogs' എന്നോ മറ്റോ ടാഗിടുക. ആ ടാഗില്‍ വരുന്നവ വാച്ച്‌ ചെയ്തുകൊണ്ടിരിക്കുക. പങ്കുവയ്ക്കേണ്ടതിന് 'devan-selected-blogposts' എന്ന്‌ ഒരു ടാഗ്‌ കൂടി പോസ്റ്റിന്റെ താഴെ ചേര്‍ക്കുക. ആ ടാഗ് പബ്ലിക് ആക്കിയാല്‍ ബാക്കിയുള്ളവര്‍ക്കും ആ പോസ്റ്റുകളിലേയ്ക്ക്‌ ആ ഫീ‍ഡിലൂടെ എത്താം.

കമന്റുകളുടെ കാര്യം അല്‍പ്പം കൂടി ബുദ്ധിമുട്ടാണ്. ആ ബ്ലോഗുകള്‍ ബ്ലോഗര്‍2 ആണെങ്കില്‍ പോസ്റ്റുകളുടെ കമന്റുകള്‍ക്കും ഫീഡുകളൂണ്ടാവും.

'devan-selected-blogs' എന്ന് ടാഗ് ചെയ്ത പോസ്റ്റുകളുടെ കമന്റ് ഫീഡുകള്‍ കൂടി സബ്സ്ക്രൈബ് ചെയ്ത്‌ അവയ്ക്കും devan-selected-blogposts' എന്നു തന്നേയോ 'devan-selected-post-comments' എന്നോ ഒരു ടാഗ്/ഡിറക്റ്ററി കൊടുക്കുക.

Pramod.KM said...

ശോണിമേ..ആദ്യം ഭക്ഷണം .പിന്നെ കവിത.അതിനാല്‍ ദോശയെ അങ്ങനെ തള്ളീക്കളയാതെ..
ഇപ്പോള്‍ പറഞ്ഞാള്‍ മതി.ഉമ്പാച്ചിയുടെ കവിതയുടെ ലിങ്ക് തരൂ..നാളെ രാവിലത്തേക്ക് 600 കമന്റ് റെഡി.;)

കരീം മാഷ്‌ said...

എന്റെ ചോദ്യവും റിക്വയര്‍മെന്റും സിബുവിനെ മനസ്സിലാക്കന്‍ എനിക്കു കഴിഞ്ഞില്ലന്നു തോന്നുന്നു.
വിശദമായി എഴുതാം.
തുഷാരത്തുള്ളികള്‍ എന്ന എന്റെ അവിയല്‍ ബ്ലോഗില്‍ നിന്നു ഞാന്‍ വരകളും ഫോട്ടോകളും മറ്റും (കഥയൊഴിച്ചുള്ളവ) എന്റെ തന്നെ മറ്റൊരു ബ്ലോഗിലേക്കു മാറ്റാന്‍ ആഗ്രഹിക്കുന്നു. അവയെല്ലാം വീണ്ടും പുതിയ ബ്ലോഗില്‍ പബ്ലിഷു ചെയ്യുകയാണെങ്കില്‍ മുന്നത്തെ കമന്റുകള്‍ കൂടെ കിട്ടില്ല.കമന്റും കൂടി പോസ്റ്റിനോടൊപ്പം കട്ട്‌- കോപ്പി ചെയ്താന്‍ കമണ്ടിട്ടയാളുടെ ഡിലിറ്റാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും. ഇതു പരിഹരിക്കാനുള്ള വഴിയാണു ഞാന്‍ തെരക്കുന്നത്‌.

സിബു::cibu said...

കരീം മാഷേ, എന്റെ അറിവില്‍ വലിയ വഴിയൊന്നും തെളിയുന്നില്ല. ഇനി വേഡ്പ്രെസ്സിന്റെ ഇമ്പോര്‍ട്ട് എക്സ്പോര്‍ട്ട് ഓപ്ഷന്‍ വച്ചെന്തെങ്കിലും...

വിഷ്ണു പ്രസാദ് said...

http://www.google.com/reader/shared/06430747427332487870
എനിക്ക് ഇഷ്ടപ്പെട്ട ചില ബ്ലോഗ്ഗ് പോസ്റ്റുകള്‍ ഗൂഗിള്‍ റീഡര്‍ ഉപയോഗിച്ച് പങ്കിടുന്നുണ്ട്.കവിതയാണധികവും.മറ്റുള്ളവ പെട്ടെന്ന് വായിച്ച് ഒരഭിപ്രായം രൂപികരിക്കാനാവാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ പറ്റാറില്ല
ഈ ലിങ്ക് ഉപയോഗിച്ചു നോക്കൂ.പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.

ഏറനാടന്‍ said...

ശോണിമേ.. എന്താ ഇവിടൊരു ബളഹം, അല്ല ബഹളം?? ങ്‌ഹേ..

ഏതേതു ക്ലിക്കണം ഏതെല്ലാം വായിക്കണം, കമന്റിടണം എന്നതാണൊ കണ്‍ഫൂഷന്‍? കണ്ണുമടച്ച്‌ തനിമലയാളത്തിലെ ലിസ്റ്റില്‍ ക്ലിക്കുക. എല്ലാത്തിനും അതിന്റേതായ അഭിരുചിയും ഉള്ളടക്കവും ഉണ്ട്‌ എന്നപോലെയാ എല്ലാ ബ്ലോഗുകളും. നേരം കിട്ടണമെന്നേയുള്ളു.

ആത്മപ്രശംസ താത്‌പര്യമില്ലാത്തതിനാല്‍.... ഞാന്‍ ഒന്നും സജസ്‌റ്റ്‌ ചെയ്യുന്നില്ല.

:)
ആള്‍ ദി ബെസ്റ്റ്‌!

കെവിന്‍ & സിജി said...

കരീം മാഷ്‌ said...
ഒരു ബ്ലോഗറുടെ ചില തെരഞ്ഞെടുത്ത പോസ്റ്റുകളും അതിനു വന്ന കമന്റുകളും മറ്റൊരു ബ്ലോഗുണ്ടാക്കി അതിലേക്കു പൂര്‍ണ്ണമായി അതേപടി മാറ്റാന്‍ വകുപ്പൂണ്ടോ? സിബൂ.


കരീം മാഷേ, സിബു പറഞ്ഞതു പോലെ വേഡ്പ്രസില്‍ ഒരു ബ്ലോഗുതുടങ്ങി, അതിലേയ്ക്കു തുഷാരത്തുള്ളികളിലെ പോസ്റ്റുകളും കമന്റുകളും ഒരുമിച്ചു ഇംപോര്‍ട്ടു ചെയ്യാം. അത്യാവശ്യം അരിയ്ക്കലും സാധ്യമാണു്. പക്ഷേ, കമന്റു ഡിലിറ്റു ചെയ്യാനുള്ള കമന്ററുടെ സൌകര്യം നഷ്ടപ്പെടും.

draupathivarma said...

ശോണിമാ...
നല്ല ബ്ലോഗുകള്‍ നിര്‍ണയിക്കേണ്ടത്‌ നാം തന്നെയല്ലേ...
വായനക്ക്‌ സുഖം പകരുന്ന എല്ലാതരത്തിലുമുള്ള ബ്ലോഗുകളും ബൂലോഗത്ത്‌ സുലഭമല്ലേ...
ലേഖനങ്ങളും അനുഭവക്കുറിപ്പുകളും കഥയും കവിതയും ശാസ്ത്രകൗതുകങ്ങളും ചിത്രങ്ങളും എന്നിങ്ങനെ എല്ലാതരത്തിലുമുള്ള രചനകള്‍ ഇവിടെയുള്ളപ്പോള്‍
ഈ പരിഭവം വെറുതെയാണ്‌ ട്ടോ....
എന്തായാലും ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി...
നല്ല രചനകള്‍ക്ക്‌ കമന്റുകള്‍ കുറയുന്നത്‌ സ്വാഭാവികം....
എന്തായാലും ഇനിയും ശോണിമ നിരാശപ്പെടാതിരിക്കുക....

ഉണ്ണിക്കുട്ടന്‍ said...

നൊക്ക്ക്കുന്ന പുതിയ ബൊഗ്ഗുകളോ കള്ളു പുരാണാം ബാച്ചി ചരിതം ഇങ്ങനെ കുറെ കമന്റുകളിടുന്ന ചാറ്റ്‌ റൂമുകളുംഗൌരവ വായനക്ക്‌ ആരും പരിഗണന നല്‍കുന്നില്ല.

വിക്രമന്‍ സാറിത്രേം അക്രമമൊക്കെ കാണിച്ച സ്ഥിയിക്ക് നമുക്കൊരു വരവൂടെ വരണ്ടി വരും

sandoz said...

ഈ ചേച്ചിയോട്‌ ആരാണാവോ അങ്ങനത്തെ ബ്ലോഗുകളില്‍ കേറി ചേച്ചിയുടെ വിലപ്പെട്ട സമയം കളയാന്‍ പറഞ്ഞത്‌.
എം.ടിയും മുകുന്ദനുമൊക്കെ ബ്ലോഗ്‌ തുടങ്ങീട്ട്‌ ചേച്ചി വായിച്ചാല്‍ മതി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അപ്പോള്‍ എത്ര കമന്റു കിട്ടിയാല്‍ ഒരു നല്ലബ്ലോഗ് എന്ന് പേര് പോയിക്കിട്ടും? ,ഉദ്ദേശം ഒരു നല്ല പോസ്റ്റിനു എത്ര കമന്റ്വേണം?...

ഓടോ:
ചുമ്മാ.. നമ്പര്‍ അറിഞ്ഞാല്‍ കമന്റ് അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാലോ...;)

Raji Chandrasekhar said...

ശോണീ,,,
ആദ്യം ഇങ്ങനെയൊക്കെ തോന്നും.
എല്ലാ തോന്നലുകളും ശരിയായിരിക്കണമെന്നില്ലല്ലൊ.
തന്റെ സ്ത്രീപക്ഷ പോസ്റ്റിനെക്കുറിച്ച്...
തനിക്കെന്നല്ല ആര്‍ക്കെന്തു തോന്നിയാലും താന്‍ തന്റെയിഷ്ടം പോലെ ചെയ്തോളൂ.
ഒന്നു മാത്രം ഓര്‍ക്കുക---
നദി, നദിയാകുന്നത്
തീരങ്ങളുള്ളതുകൊണ്ടു മാത്രമാണ്.

വീണ്ടും കാണാം
വീണ്ടും കാണാന്‍.

Anonymous said...

shonima....mol engane ente blogilethi? ith kanumpozhe marupadi ezhuthanam. molkku age 17 aayittullu enkilum vakkukal 36 karanteyanu.njan oru thudakkakkaaranaanu, than enne thiranjedukkan kaaranam enthanu?