വാക്കുകള്‍ കൊണ്ടെറിഞ്ഞ്
ശബ്ദം കൊണ്ടടിച്ച്
മുക്രയിട്ടിങ്ങനെ
പീഡിപ്പിക്കരുത്
പാവം എരുമകളെ.
കുത്താതേം
ചവിട്ടാതേം
ചെറുതായൊന്നുതുമ്രാിയിടുക
പോലുംചെയ്യാതേം
വാലിട്ടടിച്ച്
നിന്റെ അട്ടഹാസങ്ങള്‍ക്ക്
ഇവറ്റകളെന്നുംകാതോര്‍ക്കും
എന്നും വിചാരിക്കരുത്.
"അള തെറ്റിയാല്‍ എരുമയും"
എന്നാണല്ലൊ ചൊല്ല്
Subscribe to:
Post Comments (Atom)
16 comments:
തൊഴുത്തിലെ എരുമകള്‍
കവിത എഴുതാനുള്ള ആദ്യ ശ്രമം
കവിതകളിങ്ങനെ മുക്രയിട്ടു വരട്ടെ.
ഒരു തേങ്ങ ഇവിടെ (ഇനിയെത്രകാലം)
“ഠേ...........”
നന്നായിരിക്കുന്നു. ആ ലേബല്‍ മലയാളത്തിലാക്കിക്കൂടെ.
-സുല്‍
തൊഴുത്തില്‍ മാത്രം കഴിയുന്ന എരുമകള്‍ ഇപ്പൊഴുമുണ്ടോ ? അറക്കപ്പെടാന്‍ വേണ്ടി മാത്രം വളര്‍ത്തപ്പെടുന്ന പോത്തുകളെക്കുറിച്ചോ ?
നല്ല ചിന്തകള്‍ :)
നല്ല ചിന്തകള്‍ തന്നെ :)
വിത്സണ്‍ ചോദിച്ചതും പ്രസക്തം!
ശോണിമ എന്താണ് ഉദ്ദേശിച്ചത് അത് കൃത്യമായി അറിയില്ല...
എനിക്ക് തോന്നിയത് പറയാം,
“തൊഴുത്തിലെ എരുമകള്‍“ എന്നത് “ബ്ലൊഗിലെ പെണ്ണുങ്ങള്‍“ എന്ന് മനസ്സില്‍ കരുതി വായിച്ചാല്‍, ഇപ്പൊള്‍ ഇവിടെ നടക്കുന്ന ഞരമ്പ് രൊഗം, പീഡനം മുതലായ വിവാദങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ആക്ഷേപ പീഡന ഹാസ്യം എന്ന് വിശേഴിപ്പിക്കാം,
ആ അര്‍ത്ഥത്തില്‍ വിത്സന്റെ ഡവുട്ടും ക്ലിയര്‍ ആകും.. കാരണം “ബ്ലൊഗിലെ പെണ്ണുങ്ങള്‍“ വെളിയിലിറങ്ങാറില്ലല്ലൊ..
ബ്ലോഗിലെ പെണ്ണുങ്ങള്‍ എന്ന് മൊഴിമാറ്റിയത് എരുമ പെണ്ണായത് കൊണ്ട് മാത്രമാണ്.
അതേ സ്വഭാവം ഉള്ള ആണ്‍ പൊസ്റ്റുകളും കാണാം..
ചുരുക്കത്തില്‍ ആണ്‍ / പെണ്‍ എന്നുള്ളതല്ല കാര്യം സ്വഭാവം (എരുമ)അതിന് ഇമ്പൊര്‍ട്ടന്‍സ് കൊടുക്കുക..
...
കവിതയൊന്നും ഇന്നേവരെ വായിച്ച് അര്‍ത്ഥം പറഞ്ഞിട്ടില്ല...തെറ്റിയെങ്കില്‍ തല്ലിക്കൊ,
:)
മിടുക്കാ .. ആണുങ്ങള്‍ക്ക് ഞരമ്പ് രോഗം ഉണ്ടാക്കാന്‍ ചില വിരുതന്മാരായ ആണുങ്ങള്‍ പെണ്‍വേഷം കെട്ടി ബൂലോഗത്ത് വിലസുന്നതായി ശ്രുതിയുണ്ട്, ഞരമ്പ് രോഗികള്‍ പിന്നാലെ ചേച്ചീ ചേച്ചീ എന്ന് വിളിച്ച് ഓടുന്നതായും ! ഞനൊന്നുമറിയില്ലേ..... നാരായണ ..നാരായണ ...
കവിത പക്ഷം ചേര്‍ന്ന് എഴുതിയതു തന്നെയാണ് അതു കൊണ്ടാണു പോത്തുകളെ പരാമര്‍ശിക്കാഞ്ഞതും.
സുലിനും കുഴൂര്‍ വില്‍സണും നന്ദുവിനും അഗ്രജനും മിടുക്കനും നാരദനും നന്ദി
ങെ! ശോണിമേ!
കവിതയെക്കാള്‍ ശോണിമ പടര്‍ത്തിയത് ഇവിടെ കമന്റുകളാണെന്ന സത്യം പറയാതിരിക്കാനായില്ല. പറഞ്ഞു. റ്റാറ്റാ. ഇനിയും കവിത മുക്രയിടുമ്പോള്‍ വീണ്ടും കാണാംസ്
കൊള്ളാം.
എരുമയാണെങ്കിലും പോത്താണെങ്കിലും അളമുട്ടിയാല്‍... എന്നായിക്കും ആ ചൊല്ല്.
:)
Better than me
Better than me
Hi
i am Shabna
kavitha kollam
pls visit my blog
www.iamshabna.blogspot.com
mail me
iamshabna@gmail.com
Shabna
കവിതയിലെ താളബോധം എനിക്ക് ഇഷ്ടമായി.
കവിതയിലെ പോരായ്മകള്‍ ഒന്നും പറയുന്നില്ല.
കൂടുതല്‍ താങ്കളെ വായിച്ച് വീണ്ടും എഴുതും.
സ്നേഹത്തോടെ
ഇരിങ്ങല്‍
Post a Comment