Monday, January 14, 2008

പ്രണയാദ്യാന്ത്യം..കവിത (അക്ഷരാതീതം)

♀ <----> ♀
..........
-----------
☺☺☺☺☺☺
✉✉✉✉✉✉✉
☏☏☏☏☏☏☏
♥♥♥♥♥♥♥
♫♫♫♫♫♫♫
!!!!!!!!!!!!!!!!!
??????????
☹☹☹☹☹☹☹
%^&#@$%^

***********

<<<--- ♀♀->>>


---------------------------------------------

അഞ്ചാമത്തെ വരികള്‍ കത്തുകളുടേയും ആറാമത്തെ വരി ഫോണുകലുടേയും പതിനൊന്നാം വരി അസമ്പ്തൃതിയുടെയും ചിഹ്നങ്ങളായിരുന്നു അതു പൊസ്റ്റാവുമ്പോല്‍ ബ്രൌസറില്‍ വരുന്നില്ല

------------------------------


കവിതയും ചിത്രങ്ങളും സംവേദിപ്പിക്കുന്നത്‌ വായനക്കാരന്റേയും കാഴ്ചകന്റേയും സ്ഥല കാല അവസ്ഥാടിസ്ഥാനത്തിലാണ്‌അതാണ്‌ ഓറൊ കാഴ്ചയും വ്യത്യസ്ഥങ്ങളായ സന്ദേശങ്ങളെ കൈമാറ്റം ചെയ്യുന്നത്‌..വായനക്കാരന്റെ (കാഴ്ചകാരന്റെയെല്ല) ദര്‍ശനക്കും ചിന്തക്കും അടിസ്ഥാനത്തില്‍ ഓരൊ കാഴ്ചയും കവിതയാകുന്നതു അതു കൊണ്ടാണ്‌.അത്തരത്തില്‍ അനുവാചകനില്‍ ഈ ചിഹ്നങ്ങളും ഒരു കവിതയുടെ വരികളെ ഉണര്‍ത്തുന്നുണ്ടാവും . അത്‌ പ്രമേയ ആശയ തലങ്ങളില്‍ അതു നിലവാരമറ്റതെങ്കിലും ഒരു വരി യെങ്കിലും വായനക്കാരില്‍ ജനിപ്പിക്കാനായാല്‍ ഉദ്യമം വിജയിച്ചു എന്നു ഞാന്‍ വിചാരിക്കും,,അവ എന്താണ്‌ വായനക്കാരനില്‍ ഉണര്‍ത്തുന്ന വരി എന്നറിയാന്‍ കൌതുകവും ഉണ്ട്‌.

11 comments:

ശോണിമ said...

അഞ്ചാമത്തെ വരികള്‍ കത്തുകളുടേയും ആറാമത്തെ വരി ഫോണുകലുടേയും പതിനൊന്നാം വരി അസമ്പ്തൃതിയുടെയും ചിഹ്നങ്ങളായിരുന്നു അതു പൊസ്റ്റാവുമ്പോല്‍ ബ്രൌസറില്‍ വരുന്നില്ല

രാജന്‍ വെങ്ങര said...

ബ്ലോഗിലിറങ്ങിയാല്‍ ഇങ്ങിനെയെന്തല്ലാം പൊട്ടത്തരം കാണണമെന്റമ്മേ...

പപ്പൂസ് said...

പപ്പൂസിന്റെ മനസ്സില്‍തോന്നിയത് പപ്പൂസ് പറയും. ;)

%‍ऽ॒॑॓%‍
%‍ऽ॒॓%
%‍ऽ॑
%‍
‍ऽ॑
%ऽ॒॑॓%
എന്തെങ്കിലും മനസ്സിലാവാത്തതുണ്ടേല്‍ പറയണം, ഇതിന്റെ വിശദീകരണം തന്നെ ഒരു പത്തുനാല്പതു പുറം വരും! ;)

ശ്രീലാല്‍ said...

പ്രണയാദ്യാന്ത്യം എന്നു തലക്കെട്ടില്‍ തന്നെ പറഞ്ഞാല്‍ നിരത്തിയ ചിഹ്നങ്ങളില്‍ ഒന്നും തിരയാനില്ല.

%^&#@$%^ ഈ വരിയില്‍ പറഞ്ഞത്
ഏതു നശിച്ച നേരത്താണ്♀ <----> ♀ ഈ വരി സംഭവിച്ചതെന്നാണെന്ന്.

എന്തരോ എന്തോ..!

വിനോജ് | Vinoj said...

സംഗീതത്തിന്റെ ചിഹ്നത്തിനോടൊപ്പം ഒന്നു രണ്ടു മരങ്ങള്‍ കൂടി ആകാമായിരുന്നു, ഒരു മരം ചുറ്റി പാട്ടും കൂടിയായാല്‍ കൊഴുത്തേനെ.
#%^%$% ചിഹ്നം പെണ്ണിന് ആങ്ങളമാരുണ്ടെന്നാണോ സൂചിപ്പിയ്‌ക്കുന്നത് ? :)
അവസാനം ശുഭം, പ്രേമം സഫലം.
എന്തായാലും ആശയം കൊള്ളാം ശോണിമേ.

നജൂസ്‌ said...

പരീക്ഷണങ്ങള്‍ നന്നാവണം. ഭാഷ ഒരു ഹ്രദയത്തിന്റെതാണ്‌. സംവധിക്കാന്‍ കഴിഞ്ഞാല്‍ വിജയമാണ്‌. പരാജയങ്ങള്‍ വായിക്കപെടുന്നവന്റെതായാല്‍ എഴുതുന്നവനും വായിക്കുന്നവനും ഇടയിലുള്ള കടലാണ്‌ വറ്റുന്നത്‌


നന്മകള്‍

Teena C George said...

ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ ശോണിമേ...
ചിഹ്നങ്ങളുടെ അര്‍ത്ഥം മാത്രം! ഉള്ളര്‍ത്ഥങ്ങള്‍ വിട്ടേയ്ക്കുക...

1. രണ്ട് ആളുകള്‍... വ്യത്യസ്ഥ ദ്രുവങ്ങളില്‍ ആണ്...
(ഒന്ന് ആണ്‍(♂) ആക്കാമായിരുന്നു. ഇവിടെ രണ്ടും പെണ്ണായിപ്പോയി(♀). ആ... പ്രണയത്തിന് ആണ്‍-പെണ്‍ എന്നൊന്നും ഇപ്പോഴില്ലാ, അല്ലേ?)

2,3. എനിക്കറിയില്ലാ! വഴികള്‍? വ്യത്യസ്ഥമായ വഴികള്‍?

4. എന്തായാലും രണ്ടാളും കൂട്ടിമുട്ടി, കണ്ടുമുട്ടി! സന്തോഷം...

5,6,7. ഷോണിമയുടെ ക്ലൂ പോലെ കത്തുകളിലൂടെയും, Phoneല്‍ കൂടിയും പ്രണയം ഹൃദയങ്ങളെ കീഴടക്കുന്നു...

8. ഇനിയല്പം Romantic ആവാം... Vinoj പറഞ്ഞതുപോലെ സംഗീതത്തിന് ഒപ്പം ഒരു മരം ചുറ്റി പ്രേമം ആകമായിരുന്നു.

9. ഇനിയങ്ങോട്ട് എന്തെന്ത് അത്ഭുതങ്ങളാണ് കാണാനിരിക്കുന്നത്... (Sorry! കൂടുതല്‍ ഒന്നും ചോദിക്കരുത്...)

10. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. സംശയങ്ങള്‍... ഇവിടെ ആര് ആരെ വിശ്വസിക്കും???

11. അസംത്രിപ്തി ഉടലെടുക്കുവാന്‍ ഇതില്പരം ഇനിയെന്തു വേണം...

12. ആരാ തെറി പറയുന്നത്?

13. തെറി പറഞ്ഞത് ആരായാലും അടി നടന്നു. ആരോ നക്ഷത്രം എണ്ണുന്നുണ്ടേ!

14. അടി പടയും ഒക്കെ മൂത്ത സ്ഥിതിക്ക് ഇനി പിരിയാം... രണ്ടും രണ്ടു വഴിക്കായി...

(ഇടയ്ക്കെവിടെയും പുതിയ കൊച്ചു ♂ ♀ (ആണ്‍ - പെണ്‍) ചിഹ്നങ്ങള്‍ ഇല്ലാത്തത് ഒരു ആശ്വാസം)

ചിഹ്നങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുമ്മ വരികള്‍ എന്താണെന്നറിയാനുള്ള കൌതുകം ഇനിയും ഉണ്ടാവുമോ എന്തോ???

Teena C George said...

ഓ...
പറയാന്‍ മറന്നു പോയി...
ഭയങ്കര ബുദ്ധിയാ...
ശോണിമയ്ക്കല്ലാ...
എനിക്ക്...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എല്ലാം എഴുതികഴിന്‍ഞ്ഞതോ?,
എഴുതുവാന്‍ മറന്നു പോയതോ?
കാലത്തിലേക്കെത്തിനോക്കുവാന്‍-
എന്തിനു ഞാന്‍ വ്യതിചലിച്ചു!.
എന്‍ എഴുത്തിന്‍ ശക്തിക്കായ്‌,
ഞാന്‍ തിരന്‍ഞ്ഞു ഈ ഭൂമിയില്‍.
ഓര്‍മ്മയില്‍ നിനു മാന്‍ഞ്ഞു പോയ്‌,
എല്ലാം എന്‍ സ്വപ്നങ്ങള്‍ മാത്രം,
എന്നു നിനച്ചുവെങ്കിലും, എല്ലാം-
സത്യം.മൂഢചിന്തകള്‍ പാലായനം,
ചെയ്യുമിമൂഢതയില്‍നിന്നു മുഢതയിലേക്കു-
മാത്രമായ്‌ ഞാന്‍ സഞ്ചരിക്കുന്നുവോ ഇന്നും?.

ഏ.ആര്‍. നജീം said...

ഉഗ്രന്‍..!, സൂപ്പര്‍..!!, ഫന്റാസ്റ്റിക്ക്..!!!, മാര്‍‌വലസ്...!!!!

ദീപസ്തംബം മഹാശ്ചര്യം , എനിക്കും കിട്ടണം കമന്റ്... :)

ടീനേ താങ്ക്സ് ട്ടോ.. ഇല്ലെങ്കില്‍ ഇതിന്റെ അര്‍ത്ഥം ആലോചിച്ച് തലപുണ്ണാക്കി ഇന്നത്തെ ദിവസം പോക്കായേനേ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒതൊരു ഒന്നൊന്നൊര കവിതയായിപ്പ്പോയെ
ഓടടാ ഓട്ടം ഹെന്റമ്മൊ........
എനിക്ക് വട്ടായെ.... മുക്കാലാ മുക്കാബുലാ ഹെയ് ലൈലാ ഹൊ ലൈലാ... ഹെന്റമ്മോ............
ഞാന്‍ ഓടി................
ഇതൊക്കെ യെന്തരൊ എന്തോ..