നാണം ,
ലജ്ജ
കവിളിലൊരു ചുവപ്പ്
ചുമലില്‍ നിന്നും
തൂങ്ങിയിറങ്ങിയ മുടി
മാസ...,, നാപ്ക്...
പിതാമഹര്‍ ഗോപ്യമക്കാന്‍
കല്‍പിച്ചത്.
സംഭ്യം, അസഭ്യം
നിഘണ്ടുവില്‍ അധിക-
പറ്റായ വാക്കുകള്‍
ചുറ്റിക്കളി
മിണ്ടാപൂച്ച, കലമുടച്ചേക്കും
****
ധൈര്യം, തന്‍പോരിമ,
തോളിനു മുകളിലേക്കു
കയറി പോയ മുടി
മുറികയ്യന്‍ കുപ്പായം
കോളറിലൊരു ബട്ടണ്‍
ഹൃദയത്തില്‍ നിന്നൊരു മുഴ
വയറിലൊരു ചുഴി
ശ്ലീലം, അശ്ലീലം
നിഘണ്ടുവില്‍ അധിക-
പറ്റായ വാക്കുകള്‍
അധികപ്രസംഗി,
തെറിച്ചവള്‍,
പിഴച്ചു...
മാസത്തിലൊരിക്കല്‍
പെണ്ണത്തം
"പുറത്ത്"
ശേഷം അശുദ്ധം
Subscribe to:
Post Comments (Atom)
10 comments:
ഹ ഹ,
ആധുനികനാണല്ലെ ;)
നന്നായി...... വരട്ടെ... വരട്ടെ പുതിയതൊക്കെ...
നിങ്ങളുടെ നിര്‍വചനങ്ങള്‍ നിത്യജീവിതത്തില്‍ ഉപകരിക്കട്ടെ..പിന്നെ ഒരു സംശയം, ജയലളിതക്കും മായവതിക്കും ഉമാ ഭാരതിക്കും നിങ്ങളുദ്ദേശിക്കുന്ന പെണ്ണത്തം കാണുമോ ? :-)
പെണ്ണത്തം എന്നത് ഇത്രയേ ഉള്ളോ?
കുറച്ചുകൂടി ഗവേഷണം നടത്തൂ, കൂടുതല്‍ അറിയാനായേക്കും
ഇതു രണ്ടും അല്ലാതെ ഒരു കൂട്ടം ഉണ്ട് എന്ന് കരുതാം പൊട്ടിത്തെറിക്കാതെയും, കൂമ്പടയാതെയും പാകം വന്ന് പഴമാകുന്ന ചില ഫലങ്ങള്‍.
ഇനി മറ്റൊരു കാര്യം ഇസ്റ്റ്രജനേക്കാള്‍ പെണ്ണത്തം നിയന്ത്രിക്കുന്നത് ഫിനാന്‍ഷ്യല്‍ ലിബറേഷന്‍ ആണ് എന്നതു വെറും സത്യം മാത്രമാണ്
qw_er_ty
ഒരു പുതിയ ചിന്ത. ഇതൊരു പൊതുതത്വമല്ലേ?
ഇതു മാത്രമല്ലല്ലോ പെണ്ണത്തം?
അപ്പോ ഇതാണീ പെണ്ണത്തം അല്ലെ..
എന്നാലും അങ്ങട് പോര,
പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞത് പോലെ ഗവേഷണം നടത്തൂ
(നല്ല കവിത, അതു പറയാനാ വന്നത് ) :)
ഈ കവിത പരാജയം തന്നെ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു
പറയന് ഉണ്ട്തെഷിച്ച്ചത് വായനക്കരനിലെക്ക് എത്തിക്കാന് കഴിയാത്ത എല്ലാ കവിതകളെയും പോലെ
ഒന്നു കൂടി ഇതിനെ കവിത എന്ന് വിളിക്കാന് ധൈര്യപ്പെട്ടിരുന്നില്ല , നജീമിന്ടെ കമന്റാണ് ആ ധൈര്യം തന്നത്
ഇനിയുമുണ്ട്.....
മണ്ണ്‍,പിണ്ണാക്ക്...
നന്നായിട്ടുണ്ട് കെട്ടാ..
Post a Comment