Tuesday, September 16, 2008

അള്‍ഷിമേഴ്സ്

പാതിരാത്രിക്കും
പ്രഭാതത്തിനും
ഇടക്കുള്ള ഏതോ
ഒരു നിമിഷത്തിലാണ്
പാസ്സ് വേര്‍ഡുകള്‍
സേവ് ചെയ്ത
മസ്തിഷ്കത്തിലെ ചിപ്
നഷ്ടപ്പെട്ടു പോയത്.


അന്നാമ ചേട്ടത്തിയുടെ
വെളുത്ത ആട്
പ്രസവിച്ച ചാപിള്ളയെ
അവര്‍ വിളിച്ച
അലീസെന്ന പേര്
വരെ ഓര്‍ത്തെടുക്കാനായെങ്കിലും
പാസ്സ് വേര്ഡുകള്‍ മാത്രം
മറവിയിലാഴ്ന്ന് കിടന്നു.

ഓഫീസ് നെറ്റ്വര്‍ക്കിലെ,
ബാഗിന്റെ നമ്പര്‍ ലോക്കിലെ
മൊബൈലിന്റെ ലോക്ക് നംബര്‍
മെയിലിന്റെ , എ.റ്റി.എമിന്റെ,
എല്ലാ പാസ്‌വേര്‍ഡുകളും
മറവിയിലേക്ക് ആഴ്ന്നിരിക്കുന്നു.

തിരയുന്ന ഓരമയുടെ
ലോക്കറില്‍ നിന്നിപ്പോള്‍
ജീവിതത്തിന്റെ
പാസ്സ് വേര്‍ഡും
കളഞു പോയിരിക്കുന്നു.

12 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹൈ ടെക് കവിത കൊള്ളാട്ടോ..അള്‍ഷിമേഴ്സ് എന്നല്ലെ പറയുക..എന്റൊരു സംശയമാണേ..

അനില്‍@ബ്ലോഗ് // anil said...

നല്ല കവിത.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജീവിതത്തീന്റെ പാസ്‌വേഡ് പോകുന്നതാണൂ പ്രശ്നം

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

Forget your ID or password?
Clik here

ശോണിമ said...

കാന്താരിക്കുട്ടി തിരുത്തിയിരിക്കുന്നു.

siva // ശിവ said...

പുതിയൊരു ആശയം...എന്നാലും ജീവിതത്തിന്റെ പാസ്സ്‌വേഡ് നഷ്ടമാകുന്നത് വിഷമകരം...

കരീം മാഷ്‌ said...

കാന്താരിക്കുട്ടി ഇത്തരം മറവിക്കു അള്‍ഷിമേഴ്സ് തന്നെയാവണമെന്നില്ല..
പ്രമേഹം പോലും മറവിക്കു കാരണമാകുന്നു വെന്നാണു അറിവ്.

മൈ ഗോഡ്!
കാക്കണെ!

yousufpa said...
This comment has been removed by the author.
yousufpa said...

ആ നഷ്ടപ്പെട്ടത് എപ്പഴാ ഇനി തിരിച്ചു കിട്ടുക..?

സുമയ്യ said...

കരീം മാഷ് ഒരു വൈദ്യനും കൂടിയാണൊ..?
ന്തായാലും കവിത നന്നായീട്ടൊ..