Tuesday, November 20, 2007

അടുക്കളയും അടുപ്പും

അടുപ്പുകളില്‍ വേവുന്നത്‌
കഞ്ഞിയും കറിയുമല്ല.
കഞ്ഞികലത്തില്‍ നിന്ന്
പൊള്ളലേല്‍ക്കുന്നവളുടെ
വിരലുകള്‍ കൂടിയാണ്‌

ഗ്യാസടുപ്പുകളില്‍ വേവുന്നത്‌
അവ പൊട്ടിത്തെറിക്കുമ്പോള്‍
കരിയുന്ന
വില പേശി വാങ്ങിയ
ദാമ്പത്ത്യം കൂടിയാണ്‌

കറികത്തി കൊണ്ട്‌ മുറിയുന്നത്‌
പഴവും പച്ചക്കറികളുമല്ല
അവക്കിടയിലെ അവളുടെ
വിരലുകള്‍ കൂടിയാണ്‌

അടുപ്പുകളില്‍ എരിയുന്നത്‌
വിറകും ചിരട്ടകളുമല്ല
ബിരുദവും
ബിരുദാനന്തര്‍ ബിരുദവുമാണ്‌

11 comments:

ശോണിമ said...

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു
മുന്‍പ്‌ എഴുതേണ്ടതായിരുന്നു
എന്ന് തോന്നുന്നു ല്ലേ

വല്യമ്മായി said...

ബിരുദവും ബിരുദാനന്തര ബിരുദവും എരിയിക്കാതെ അടുപ്പെരിയിക്കാനും കഴിയില്ലേ? അതല്ല എരിയിച്ച് ആരോടെങ്കിലും പകരം വീട്ടുകയാണെങ്കില്‍ തോല്‍ക്കുന്നത് സ്ത്രീകള്‍ തന്നെ.

Sethunath UN said...

കുട്ടിക്കൃഷ്ണമാരാര് നിഷ്കര്‍ഷിച്ചപോലെ കൂട്ടക്ഷരം വേണ്ടായെന്നു വെച്ചിട്ടുണ്ടോ?
കഞ്ഞികലം,കറികത്തി എന്നിവ കഞ്ഞിക്കലം,കറിക്കത്തി എന്നാക്കിനോക്കൂ.

ദാമ്പത്ത്യം : ദാമ്പത്യം
ബിരുദാനന്തര്‍ : ബിരുദാനന്തര
എവിടെയും അക്ഷരപ്പിശാച് ശല്യമാണ്. ചെറുസൃഷ്ടിക‌ളില്‍ അവ പ്രത്യേകം മുഴച്ചുനില്‍ക്കും.

കൂടുതല്‍ എഴുതൂ. ചിയേഴ്സ് :)

krish | കൃഷ് said...

ബിരുദവും ബിരുദാനന്തര ബിരുദവും എരിയിക്കാതെയും കൈയ്യ് എരിയിക്കാമല്ലോ, വേണമെങ്കില്‍. ഒന്നു പൊള്ളിയോ..

(അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതേണ്ടതായിരുന്നു എന്നു പറഞ്ഞല്ലോ, അതുകൊണ്ട് പ്രൊഫൈലിലൊന്നു നോക്കിയപ്പോള്‍ ഇപ്പോള്‍ ശോണിമക്ക് 507 വയസ്സായിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 17ഓ മറ്റോ ആയിരുന്നുവെന്നു ഒരോര്‍മ്മ.അതും ശരിയായിരിക്കില്ല എന്നുറപ്പ്. ഇത്ര പെട്ടെന്ന് 490 വര്‍ഷങ്ങള്‍ കടന്നുപോയോ.. ദൈവമേ.)

ശോണിമ said...
This comment has been removed by the author.
ഭൂമിപുത്രി said...

എഴുതാന്‍ വൈകിയെന്നു വിഷമിക്കേണ്ട ശോണിമാ,ഇപ്പോഴും ഈ വരികള്‍ക്കു ആസ്വാദകരുണ്ടാകും.
ചെറിയ ഒരഭിപ്രായം പറയട്ടെ?
‘വിരലുകള്‍’രണ്ടിടത്ത് വരുന്നുണ്ടല്ലൊ.ഏതെങ്കിലുമൊരിടത്തു,ഇതുപോലെ
ത്തന്നെ പരിക്കേല്ക്കുന്ന മറ്റെന്തെങ്കിലുമാക്കിക്കൂടെ?

ശോണിമ said...

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതണമെന്ന് പറഞ്ഞത്‌ ഈ പ്രമേയം പഴകി പോയി എന്ന് തോന്നുന്നിയതു കൊണ്ടാണ്‌...

വയസ്സു മനപ്പൂര്‍വ്വം കൂട്ടിയിട്ടതാണ്‌

നിഷ്‌കളങ്കന്‍ ഇനി മുതല്‍ ശ്രദ്ധിക്കാം നന്ദി

ഏ.ആര്‍. നജീം said...

കവിതയുടെ പ്രമേയവും അതിന് ദേ വല്യമായി പറഞ്ഞ കമന്റും കൂടിയായപ്പോള്‍ എനിക്കൊന്നും പറയാനില്ലാതായി..

അങ്കിള്‍ said...

:)

മുരളീധരന്‍ വി പി said...

രണ്ടാമത്തേയും നാലാമത്തേയും ഖണ്ഡികകളില്‍ ധ്വനിപ്പിക്കുന്ന ആശയങ്ങള്‍ ഒന്നിലും മൂന്നിലും ഇല്ലാതെ പോയി.

G.MANU said...

last para super.
a good piece of poem