Monday, November 12, 2007

മലയാളത്തിലെ ആദ്യ ബ്ലോഗ്‌

മലയാളത്തില്‍ വന്ന ആദ്യ ബ്ലോഗ്‌ ഏതാണ്‌? ബ്ലോഗര്‍ ആര്‌?

എന്നാണു തുടങ്ങിയത്‌?

ഇപ്പൊ ആക്റ്റീവായി ഉള്ള ബ്ലൊഗില്‍ മുത്തശ്ശന്‍ ആരാണ്‌?

ആര്‍ക്കേലും അറിയോ??

ഒന്നുമില്ല വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ...

45 comments:

ശോണിമ said...

മലയാളത്തില്‍ വന്ന ആദ്യ ബ്ലോഗ്‌ ഏതാണ്‌? ബ്ലോഗര്‍ ആര്‌?

ശെഫി said...

എന്തായാലും ഞാനല്ലേയ്‌

SHAN ALPY said...

അതറിഞ്ഞാ എനിക്കും ഒന്നു പറഞ്ഞുതരണം
shan alpy
afeefshusain@mail.com

Sul | സുല്‍ said...

അരിച്ചപ്പോള്‍ കിട്ടിയത്
ഇവിടെയുണ്ട് . അതില്‍ ആദ്യത്തേതിനാണു സാധ്യത. ബാക്കി ആരെങ്കിലും പറഞ്ഞു തരും.

-സുല്‍

കൃഷ്‌ | krish said...

സുല്ലേ,, സുല്‍ കാണിച്ച'josek' എന്ന ബ്ലൊഗറുടെ ബ്ലോഗ് പോസ്റ്റ് തിയതിയില്‍ എന്തൊ ഒരു വശപിശക്. 1)ആദ്യ പോസ്റ്റ് 2000 മാണ്ടില്‍. 2000-ല്‍ യുണിക്കോടും വരമൊഴിയും തുടങ്ങിയിരുന്നോ?
2) ബ്ലോഗറും ബ്ലോഗ്സ്പോട്ടും തുടങ്ങിയത് 2004-05 ലല്ലേ.
2) 2008 ഓക്ടൊബറിലെ പോസ്റ്റ് ഇപ്പഴേ പോസ്റ്റിയിരിക്കുന്നു. അപ്പോള്‍ ഇത് ഡേറ്റ് തിരുത്തിയിട്ടതല്ലേ.

ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നത് ഒരു പോള്‍ ആണ് മലയാളത്തില്‍ ആദ്യ ബ്ലോഗിംഗ് തുടങ്ങിയതെന്ന്. സിബുവിന് അറിയാമായിരിക്കും.

ശോണിമ said...

സുല്ലേ അത്‌ ഞാനും പോയി നോക്കി അതില്‍ കൃഷ്‌ പറഞ്ഞപ്പൊലെ ഒരു ചേര്‍ച്ചയില്ലായ്മ.

സുല്ലെ ആ അരിക്കുന്ന റ്റെക്നിക്ക്‌ എങ്ങനാ?സിബു ചേട്ടാ അറിയാമെങ്കില്‍ ഒന്നു പറഞ്ഞു താ പ്ലീസ്‌

Anoop said...

josek is active since October 2006 only.... check his profile

ശ്രീഹരി::Sreehari said...

പ്ലീസ് എന്നെ തെറ്റിദ്ധരിക്കരുത്. ഞാനല്ല

SAJAN | സാജന്‍ said...

സുല്ല് പറഞ്ഞത് അതില്‍ ആദ്യത്തെ ആവാനാണ് സാധ്യത എന്നാണ്,
ശ്രീ വിശ്വപ്രഭ എന്ന ബ്ലോഗറുടെ വിശദമായ വിവരണം എവിടെയോ ഉണ്ട്, ഓഫ് യൂണിയനിലോ, ബൂലോഗ ക്ലബിലോ മറ്റോ, അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂടെ നോക്കിയാല്‍ ചിന്ത. കോം പോള്‍ ആണ് ആദ്യത്തെ ബ്ലോഗര്‍, പക്ഷേ ശ്രീ വിശ്വപ്രഭ, സിബു, അങ്ങനെ ഒത്തിരി വലിയ മനുഷ്യരുടെ അധ്വാനം ഇതിന്റെ പിന്നിലുണ്ട് അവരെ പോലെയുള്ള ചില ചുരുക്കം ചിലരാണ്, ആദ്യകാല ബൂലോഗത്തിന്റെ പിന്നിലെ പ്രവര്‍ത്തകര്‍ വിശ്വം ജി പോസ്റ്റിയ പോസ്റ്റ് കിട്ടിയാല്‍ എല്ലാം ആയി ആരെങ്കിലും ലിങ്ക് തരുമായിരിക്കും! അല്ലെങ്കില്‍ ഓഫു യൂണിയന്‍ എന്ന ബ്ലോഗിലൊന്നു പരതി നോക്കൂ

അഞ്ചല്‍ക്കാരന്‍ said...

ഒരിക്കല്‍ ദേവേട്ടനോട് ഇതേ ചോദ്യവുമായി ചെന്നപ്പോള്‍ ദേവേട്ടന്റെ അഭിപ്രായത്തില്‍ രേഷ്മ യാണ് ആദ്യത്തെ മലയാള ബ്ലോഗര്‍.

വേണു venu said...

ഈ പോസ്റ്റില്‍‍ ശ്രി.വിശ്വപ്രഭയുടെ ഓഫു് യൂണിയനില്‍ വന്ന കമന്‍റും ലിങ്കും

മലയാളത്തില്‍ ആദ്യമായി ബ്ലൊഗെഴുതി തൂടങ്ങിയതു് ശ്രീ. പോളാണെന്നു് വായിച്ചിട്ടുണ്ടു്... ആദ്യമായി മലയാളത്തില്‍ ബ്ലോഗു ചെയ്ത വനിത ശ്രീമതി.രേഷ്മയാണെന്നും അറിയുന്നു.

അഞ്ചല്‍ക്കാരന്‍ said...

പക്ഷേ രേഷ്മയുടെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അനില്‍ (March 2005) പിന്നെ സൂര്യഗായത്രി 12/11/2004 ല്‍ പോസ്റ്റിട്ടുണ്ട്.

സിബുവിന്റെ പ്രൊഫൈലില്‍ കാണുന്നത് ഫെബ്രുവരി 2003 ആണ് .

പെരിങ്ങോടന്റെ പ്രൊഫൈല്‍ ജൂലൈ 2004 കാണിക്കുന്നു.

സാക്ഷാല്‍ വിശാല്‍ജീ തന്‍ പ്രൊഫൈല്‍ സെപ്തംബര്‍ 2005 എന്നു പറയുന്നു.

ഏവൂരാന്റെ പ്രൊഫൈല്‍ ഡിസംബര്‍ 2004 എന്നാണ് കാണിച്ചിരിക്കുന്നത്.

വിശ്വോട്ടെന്റെ പ്രൊഫൈല്‍ മെയ് 2004 ആണ് കാണിച്ചിരിക്കുന്നത്.

അപ്പോള്‍ ഇങ്ങിനെ നോക്കുമ്പോള്‍ സിബുവല്ലേ ആദ്യത്തെ ബ്ലോഗര്‍.

വിശ്വപ്രഭക്കും ദേവേട്ടനും സിബുവിനും പെരിങ്ങോടനും വിശാലമനസ്കനും സൂര്യഗായത്രിക്കും രേഷ്മക്കും ഇതേകുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുമായിരിക്കും. ആദ്യത്തെ മലയാളം ബ്ലോഗറെ തപ്പി കുറേ കറങ്ങിയതാണ്. പ്രൊഫൈലില്‍ കാട്ടുന്ന തീയതി വെച്ച് കണക്കാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇംഗ്ലീഷില്‍ ബ്ലോഗിങ്ങ് ഒരു പക്ഷേ ആ തീയതിയില്‍ തുടങ്ങിയിരിക്കാം. പക്ഷേ മലയാളത്തില്‍ ആദ്യം പോസ്റ്റിട്ടത് ആര്? ആ ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടുന്നത്.

എല്ലാരും കൂടി ഒന്നു ഉത്സാഹിച്ചാല്‍ ഉത്തരത്തിലേക്ക് എത്താമെന്ന് തോന്നുന്നു.

ഒന്നു ഒത്തു പിടിച്ചേ...

ദേവന്‍ said...

എവിടെയൊക്കെയോ ആരൊക്കെയോ പറഞ്ഞു കേട്ട ഓര്‍മ്മയില്‍ നിന്നാണേ, തെറ്റെങ്കില്‍ തിരുത്തിത്തരണേ.

ആദ്യമായി കമ്പ്യൂട്ടറിനെ മലയാളം എഴുതിച്ച‍ (നമുക്കറിയാവുന്നവരില്‍) ഒരാളാണ്‌ അങ്കിള്‍. ദശാബ്ദങ്ങള്‍ പലതു കഴിഞ്ഞു.

ആദ്യ മലയാളം ബ്ലോഗ് രേഷ്മയുടേത് ആയിരിക്കണം. പക്ഷേ അവരുടെ ഹോസ്റ്റ് ബ്ലോഗര്‍ ആയിരുന്നില്ല റിഡിഫ് ആയിരുന്നു. എഴുത്ത് യൂണിക്കോഡും ആയിരുന്നില്ല.

ആദ്യയൂണിക്കോഡ് മലയാള പ്രസിദ്ധീകരണം നിഷാദ് കൈപ്പള്ളിയുടെ ബൈബിള്‍ ആയിരിക്കണം.

ആദ്യ യൂണിക്കോഡ് മലയാളം ബ്ലോഗര്‍ പോള്‍ തന്നെയെന്ന് തോന്നുന്നു. ആദ്യ യൂണിക്കോഡ് വെബ് സൈറ്റ് ചിന്തയും.

സിബു, വിശ്വം മാഷ് തുടങ്ങിയവര്‍ മലയാളികളായ ബ്ലോഗര്‍മാരില്‍ വളരെ പഴയവര്‍ ആണ്‌.

ഏറ്റവും പ്രായം കൂടിയ മലയാളം ബ്ലോഗര്‍ ദത്തൂക്ക് ജോസഫേട്ടന്‍ ആണ്‌. അദ്ദേഹം എത്തുംവരെ ചന്ദ്രേട്ടന്‍ ആയിരുന്നു സീനിയര്‍. പ്രായം കുറഞ്ഞയാളിനെ ഒരു പിടിയുമില്ല. ആദ്യകാലത്തെ ബ്ലോഗ് ബേബി അരുണ്‍ വിഷ്ണു ആയിരുന്നു.

ആദ്യ കുടുംബ ബ്ലോഗ് അനിലേട്ടന്‍-സുധച്ചേച്ചി-കണ്ണനുണ്ണിമാരുടേതാണ്‌

ആദ്യ ജോയിന്റ് മലയാളം ബ്ലോഗ് സമകാലികം ആണ്‌.

ഏറ്റവും കൂടുതല്‍ മെംബര്‍മാരും പോസ്റ്റുകളും ഹിറ്റുകളും ഉണ്ടായിരുന്നത് ഇപ്പോള്‍ ആക്റ്റീവ് അല്ലാത്ത ബൂലോഗ ക്ലബ്ബ് എന്ന ബ്ലോഗിനായിരുന്നു

ഏറ്റവും കമന്റ് കിട്ടിയ പോസ്റ്റ് ഇക്കാസ് ജാസൂട്ടി വിവാഹം എന്ന ബ്ലോഗിലാണ്‌. ആദ്യമായി രണ്ട് ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാഹവും ഇ-ജാ തന്നെ.

ആദ്യമായി നൂറുകമന്റ് കിട്ടിയ മലയാളം ബ്ലോഗര്‍ കുട്ട്യേടത്തി ആണ്‌.

ആദ്യമായി അഞ്ഞൂറു കമന്റ് വീണത് കൊച്ചി ഒന്നാം ബ്ലോഗ് മീറ്റ് പോസ്റ്റില്‍ ആണ്‌.

ആദ്യമായി ആയിരം കമന്റ് കിട്ടിയത് ഉണ്ടാപ്രിക്കാണ്‌

(ഇത്രയും ലിങ്ക് ഇടണമെങ്കില്‍ റീസര്വേ ആപ്പീസില്‍ പോയി ലിങ്ക്‌സ് മാനെ വിളിച്ചോണ്ട് വന്നാലേ പറ്റൂ, അതോണ്ട് സാഹസത്തിനു മുതിരുന്നില്ല)

സിനി said...

എല്ലാം പുതിയ വിവരങ്ങളാണല്ലൊ.
അറിയാന്‍ കഴിഞ്ഞത് നന്നായി.
ശോണിമക്കും ദേവേട്ടനും ഒത്തിരി നന്ദി.

മുക്കുവന്‍ said...

ഞാന്‍ എവിടെ വരും :)

മുക്കുവന്‍ said...

ഞാന്‍ എവിടെ വരും :)

ഏ.ആര്‍. നജീം said...

ഏറ്റവും പുതിയ ബ്ലോഗിനോ ബ്ലൊഗര്‍ക്കോ വല്ല സമ്മാനവും ഉണ്ടോ ..?

( ഞാന്‍ നിക്കണോ പോണോ..? )

ViswaPrabha വിശ്വപ്രഭ said...

"ആദ്യ മലയാള ബ്ലോഗ് ഏതാണ്?”?

വളരെ ആപേക്ഷികമായ ഒരു ചോദ്യമാണത്.

ഏതാണ്ട് ഇതിനുപറ്റിയ ഒരു ഉത്തരം മുന്‍പ് ഒരു കുറിപ്പായി ഓഫ് യൂണിയനില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. അതിന്റെ കൂടെ ഒരു മേമ്പൊടിയായി ഈ നെടുങ്കന്‍ കുറിപ്പും കൂടി ഇവിടെ കിടക്കട്ടെ.

(ഇത്തരം കുറിപ്പുകളൊക്കെ അവയിലടങ്ങിയിട്ടുണ്ടാകാവുന്ന തെറ്റുകളും കുറ്റങ്ങളും അവകാശവാദങ്ങളും ഒഴിവാക്കി സാവകാശം എവിടെയെങ്കിലും സമാഹരിക്കണമെന്നുണ്ട്. വരമൊഴിയുടെ സ്വാഗതപോര്‍ട്ടലില്‍ തന്നെ ഇതിനൊരു സ്ഥലം ഒരുക്കിവെച്ചിട്ടുമുണ്ട്. അനാവശ്യമായ യാതൊരു നിബന്ധനകളോ പക്ഷഭേദമോ ഇല്ലാതെ, എന്നാല്‍ ഉത്തരവാദിത്തത്തോടെ, ആര്‍ക്കും അവിടെ ചെന്ന് എഴുതിച്ചേര്‍ക്കുകയോ തിരുത്തുകയോ ചെയ്യാവുന്നതാണ്. )

പല ഘട്ടങ്ങളിലായിട്ടാണ് മലയാളം ബ്ലോഗുകള്‍ ഇന്നത്തെ അവസ്ഥയിലേക്ക് ഉരുത്തിരിഞ്ഞ് വന്നത്.

ബ്ലോഗ് എന്നതും ഫ്രീ വെബ് പേജ് എന്നതും തമ്മില്‍ വലിയ വ്യത്യാസം തോന്നാത്ത കാലത്ത് പലരും മലയാളം പല രീതിയിലും എഴുതിയിരുന്നു.
നിയതമായ വ്യവസ്ഥയുള്ളതും ഇല്ലാത്തതുമായ മംഗ്ലീഷും Keralite.ttf തുടങ്ങിയ ASCII ഫോണ്ടുകള്‍ ഉപയോഗിച്ചെഴുതിയ ANSI മലയാളവും അക്കാലത്ത് ഉപയോഗിച്ചിട്ടുണ്ട്. ചില ഗസ്റ്റുബുക്കുകളും ഫോറങ്ങളും സ്വതന്ത്രമായ വെബ് സൈറ്റുകളും ഈ രീതികള്‍ ഉപയോഗിച്ചുപോന്നു.

ആദ്യത്തെ മലയാളം ബ്ലോഗും മലയാളം ലിപിയിലാവില്ല എഴുതിയിട്ടുണ്ടാവുക. ചാറ്റ് സ്റ്റൈല്‍ Manglish രീതിയില്‍ ഏതാനും വാക്കുകള്‍ ഉള്‍പ്പെടുന്ന, എങ്കിലും മുഖ്യമായും ഇംഗ്ലീഷിലുള്ള ബ്ലോഗുകള്‍ പലതുമുണ്ടായിരുന്നു ആദ്യം. (അതുപോലുള്ളവ ഇപ്പോഴും ധാരാളം ഉണ്ട്.)

ആ സമയത്ത് ഇന്നു സങ്കല്‍പ്പത്തിലുള്ളതുപോലുള്ള ഒരുതരം കൂട്ടായ്മകളുമുണ്ടായിരുന്നില്ല. ഓരോരുത്തരും സ്വന്തമായി ഓരോ ദ്വീപുകളിലായിരുന്നു. വരമൊഴിയിലൂടെ പരസ്പരം നേരിയതായി അറിയുമെങ്കിലും സ്വന്തം ബ്ലോഗുകള്‍ക്ക് വായനക്കാരെ ചാക്കിട്ടുപിടിക്കുന്ന പ്രവണത അക്കാലത്ത് തുടങ്ങിവെച്ചിരുന്നില്ല. ബ്ലോഗ് എന്നതുതന്നെ ഇന്റര്‍നെറ്റില്‍ വന്നുകൊണ്ടിരുന്ന പലവിധ പരീക്ഷണസൈറ്റുകളില്‍ ഒരു തരം എന്നു മാത്രമേ മിക്കവരും വിചാരിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വേറേ ആരെങ്കിലും ഈ സമയത്ത് മലയാളം ബ്ലോഗുകള്‍ തുടങ്ങിവെച്ചിരുന്നോ എന്നറിയാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല.

ലഭ്യമായ വിവരങ്ങളും ആര്‍ച്ചൈവുകളും അനുസരിച്ച് , മനോരമ ഫോണ്ടും കേരളൈറ്റ് ഫോണ്ടും ഉപയോഗിച്ച് പോള്‍(redif.com), വിശ്വം(blogspot.com‍), സിബു(blogspot.com))‍ എന്നിവര്‍ ആദ്യമായി മലയാളം ലിപിരൂപങ്ങളില്‍ എഴുതിത്തുടങ്ങി.(2003)

പോള്‍ 2003 ഏപ്രില്‍ മുതല്‍ ASCII മലയാളത്തില്‍ തന്നെ (Keralite.ttf) എഴുത്തുതുടങ്ങി.

അനന്തമായ കാലം,
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടാവണം
ജീവിതമാണ്‌ ഏറ്റവും വലുതെന്ന്‌
ചിലപ്പോള്‍ തോന്നുന്നത്‌.
ജനനത്തിനു മുന്‍പും
മരണത്തിനു ശേഷവും
എന്തായിരുന്നുരിക്കണം?
നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.


പോളിന് അറം പറ്റിയിരിക്കണം, സുന്ദരമായ ആ കവിത കൊണ്ട് തുടങ്ങിവെച്ച മലയാളത്തിന്റെ ആദ്യബ്ലോഗ്, നിര്‍വ്വചനങ്ങളില്‍ പെട്ട് അനന്തമാവാതെ, 2004 ഫെബ്രുവരിയില്‍ റെഡിഫ്.കോം സൈറ്റില്‍ നിന്ന് സാങ്കേതികമായ എന്തോ പ്രശ്നം മൂലം അപ്പാടെ നഷ്ടപ്പെട്ടുപോയി. അതില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ പറ്റിയ ചില പോസ്റ്റുകള്‍ പിന്നീട് പോള്‍ സ്വന്തം ഡൊമെയിനില്‍ (ജാലകം) യുണികോഡിലാക്കി പുന:പ്രതിഷ്ഠിച്ചിട്ടുണ്ട്.

വിശ്വം എഴുതിത്തുടങ്ങിയിരുന്ന (മേയ് 2003) ബ്ലോഗ് മുഖ്യമായും പഴയ കേരളാ.കോം ആല്‍ത്തറയുടെ ഒരു പകര്‍പ്പായിരുന്നു. കൂടാതെ പഴഞ്ചൊല്ലുകള്‍‍, കടംകഥകള്‍, മലയാളത്തിലെ പദോല്‍പ്പത്തി, പാഠപുസ്തകങ്ങളിലും മറ്റും ഉണ്ടായിരുന്ന പഴയ മലയാളം പദ്യങ്ങളും കവിതകളും, ദത്തുക്ക് ജോസഫ് ചേട്ടന്‍ വര്‍ഷങ്ങളെടുത്ത് ടൈപ്പ് ചെയ്തുവെച്ചിരുന്ന ചങ്ങമ്പുഴ തുടങ്ങിയവരുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇതൊക്കെയായിരുന്നു അവിടെ പോസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. ആരെങ്കിലും വായിക്കുന്നുണ്ടോ എന്നുപോലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ ഇറാക്ക്-കുവൈറ്റ് യുദ്ധത്തോടനുബന്ധിച്ച് ഇവിടത്തെ നിയമസമ്മര്‍ദ്ദം മൂലം മൂന്നുമാസത്തിനുശേഷം 2003 ജൂലൈയില്‍ അയാളുടെതന്നെ തന്നെ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ക്കൊപ്പം ‍അതും ഡീലിറ്റു ചെയ്തു കളയേണ്ടി വന്നു. ( http://viswam.blogspot.com) യാതൊരു പോസ്റ്റുകളും ഇല്ലാതെ ആ URL ഇപ്പോഴും വിശ്വത്തിന്റെ കൈവശം തന്നെയുണ്ട്.

സിബുവിന്റെ ആദ്യബ്ലോഗ് ഏപ്രില്‍ 2003ല്‍ ഇംഗ്ലീഷില്‍ തുടങ്ങി. മലയാളം ലേഖനങ്ങള്‍ പിന്നീടാണ് (സെപ്റ്റംബര്‍-ഒക്റ്റോബര്‍ 2003) അതില്‍ വന്നുതുടങ്ങിയത്. അന്നുള്ളവയില്‍ സിബുവിന്റേതു മാത്രമാണ് (ടെമ്പ്ലേറ്റ് പലപ്പോഴും മാറ്റിയിട്ടുണ്ടെങ്കിലും) ഇപ്പോളും അതേ URL-ലില്‍ അതേ ഉള്ളടക്കത്തോടെ നിലനില്‍ക്കുന്ന ഏക ബ്ലോഗ്.

2004 ജനുവരിയില്‍ ആദ്യ വനിതാമലയാളം ബ്ലോഗറായി രേഷ്മ റെഡിഫില്‍ അവളുടെ മൈലാഞ്ചിയുമായി പ്രത്യക്ഷപ്പെട്ടു. പില്‍ക്കാലത്ത് ഈ ബ്ലോഗും വേറേ ആരോ തട്ടിക്കൊണ്ടുപോയി. എന്നിരുന്നാലും ഏറ്റവും ആദ്യത്തെ മലയാളം വനിതാ ബ്ലോഗര്‍ എന്ന ചരിത്രപരമായി അചഞ്ചലമായ സ്ഥാനം നിസ്സംശയം രേഷ്മയ്ക്കുതന്നെ.

2004 മലയാളം ബ്ലോഗുകളുടെ ഗര്‍ഭസ്ഥദശയായിരുന്നു എന്നു പറയാം. പുതിയ ബ്ലോഗുകള്‍ ചിലതൊക്കെയുണ്ടായെങ്കിലും അതിനുപരി, ബ്ലോഗര്‍മാര്‍ തമ്മില്‍ പരസ്പരം പുറം ചൊറിഞ്ഞുതുടങ്ങിയതും അവര്‍ തമ്മില്‍ സമശീര്‍ഷമായ മാനസികദാര്‍ഢ്യം ഉടലെടുത്തതും ഈ കാലത്താണ്. അണിയറയില്‍ യുണികോഡ് ലിപികളെപ്പറ്റിയുള്ള ചര്‍ച്ചകളും ഈ സമയത്ത് തുടങ്ങിവെച്ചു. 2004 അവസാനിക്കുമ്പോഴേക്കും ഏഴോളം ബ്ലോഗുകള്‍ മലയാളത്തില്‍ സ്ഥിരതയോടെ പ്രത്യക്ഷപ്പെട്ടു. (പോള്‍, സിബു, രേഷ്മ, കൈപ്പള്ളി, കെവിന്‍, പെരിങ്ങോടന്‍, സൂര്യഗായത്രി) പലര്‍ക്കും പില്‍ക്കാലത്ത് ബ്ലോഗുജ്വരം ആയി മാറിയ ‘ദിവസേന എല്ലാ ബ്ലോഗുകളിലും പോയി നോക്കുക’ എന്ന ശീലം ആ സമയത്ത് തുടങ്ങിവെച്ചതും ഈ ബ്ലോഗര്‍മാരാണ്. അധികമാരും വായിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും അന്നത്തെ നിലയ്ക്ക് സാങ്കേതികമായി വളരെ വിഷമം പിടിച്ചതായിരുന്നിട്ടും, മലയാളം ബ്ലോഗിങ്ങ് തുടര്‍ന്നുപോകുന്നവര്‍ എന്ന പരസ്പരബഹുമാനമുണ്ടായിരുന്നു എല്ലാവര്‍ക്കും. പലപ്പോഴും മറ്റു കുറച്ചുകൂട്ടുകാര്‍ മാത്രമാണു വായിക്കാനുള്ളത് എന്ന ബോധം നിമിത്തം ബ്ലോഗെഴുത്ത് സാമാന്യത്തിലധികം വൈയക്തികമായിരുന്നു ആയിടെ. സൈറ്റ് അഡ്മിനിസ്റ്റ്രേറ്റര്‍മാരോ എഡിറ്റര്‍മാരോ ഇടപെടാത്ത, പച്ചയായി ഉള്ളില്‍നിന്നും വരുന്ന സാധാരണ മലയാളിയുടെ തനിമലയാളം വായിക്കാന്‍ ദാഹിച്ചുനടന്നിരുന്ന പ്രവാസികളാണ് സ്വാഭാവികമായും ആ ഘട്ടത്തില്‍ ബ്ലോഗുകളില്‍ ഇടപെട്ടത്. (ആ ദാഹത്തിന്റെ തീവ്രത എന്താണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ പോലുമാവില്ല. അത്രയ്ക്കധികമുണ്ട് ഇപ്പോള്‍ നമുക്കു വായിക്കാന്‍ കിട്ടുന്നത്!)ആദ്യ യുണികോഡ് മലയാളം പോസ്റ്റ്

ആയിടയ്ക്കെല്ലാം കുറച്ചുപേര്‍ ചേര്‍ന്ന് യുണികോഡില്‍ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. വരമൊഴി യാഹൂഗ്രൂപ്പില്‍ കെവിന്‍ 2004 ആഗസ്റ്റ് 2ന് ‍ ആദ്യമായി ഒരു മലയാളം പ്ലെയിന്‍ ടെക്സ്റ്റ് മെയില്‍ അയച്ചത് വിപ്ലവകരമായ സംഭവമായി മാറി. 1999-മുതല്‍ വരമൊഴി അംഗങ്ങള്‍ സ്വപ്നം കണ്ടിരുന്നതാണ് കൃത്യം അഞ്ചുവര്‍ഷങ്ങള്‍‍ക്കുശേഷം അന്ന് യാഥാര്‍ത്ഥ്യമായത്.

(1999 ആഗസ്റ്റ് 1ന് വരമൊഴിഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും‍ അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയും ആണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന, യുണികോഡ് കണ്‍സോര്‍ഷ്യത്തിന്റേതല്ലാത്ത, ആദ്യ അനൌദ്യോഗികരേഖ. പിന്നീട് 2002-ല്‍ സിബു യുണികോഡ് സജ്ജമായ വരമൊഴി റിലീസ് ചെയ്തിരുന്നെങ്കിലും യുക്തമായ ഫോണ്ട് ഇല്ലാതിരുന്നതുകൊണ്ട് ഫലത്തില്‍ മലയാളം യുണികോഡ് പ്രായോഗികമല്ലായിരുന്നു. മലയാളം വിക്കിപീഡിയയുടെ ശൈശവത്തില്‍ (2002) ഉപയോഗിച്ചിരുന്ന തൂലികാ ഫോണ്ടിനോ മലയാളം ഫോണ്ടിനോ വേണ്ടത്ര അവതരണഭംഗിയും പ്രചാരവും ലഭിച്ചിരുന്നില്ല. ഏകദേശം 2004 വരെ യുണികോഡ് മലയാളം മലയാളിക്കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു കയ്യെത്താപ്പാട് ദൂരത്ത് മാറിനിന്നു.)
ആരായിരിക്കും ആദ്യമായി യുണികോഡ് മലയാളത്തില്‍ ബ്ലോഗ് ചെയ്തിട്ടുണ്ടായിരിക്കുക?

ആരായിരിക്കും?

കൈപ്പള്ളി!

2004 ആഗസ്റ്റില്‍ കൈപ്പള്ളി യുണികോഡ് ബൈബിളിന്റെ എന്‍‌കോഡിങ്ങ് ഏതാണ്ട് മുഴുവനാക്കി. ആഗസ്റ്റ് 14നു് ആ വിവരം ഒരു പോസ്റ്റ് ആക്കി തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. തന്റെ ക്യാരക്റ്ററിസ്റ്റിക് അക്ഷരത്തെറ്റുകളും യുണികോഡ് കീബോര്‍ഡ് ഡ്രൈവറുടെ നിയന്ത്രണം പോരാത്ത സ്റ്റീയറിങ്ങ് വീലും കൂടി ആകപ്പാടെ ഒറിജിനല്‍ ആയിട്ടുള്ള ഒരു പോസ്റ്റുതന്നെ ആയിരുന്നു അത്.

ഒരു മാസത്തിനുള്ളില്‍ 2004 സെപ്റ്റംബര്‍ 18ന് കെവിന്റെ മലയാളം യുണികോഡ് ബ്ലോഗ് അവതരിച്ചു.

സ്വാഭാവികമായും ആദ്യകാലങ്ങളില്‍ വന്ന ഈ പോസ്റ്റുകള്‍ക്ക് കമന്റിടാന്‍ ആര്‍ക്കും അത്ര ഉത്സാഹമൊന്നുമുണ്ടായിരുന്നില്ല. കാരണം യുണികോഡില്‍ എഴുതുക എന്നത് അപ്പോഴും അത്ര സുഗമമൊന്നുമായിരുന്നില്ല. എന്നിരുന്നാലും കെവിന്‍, മോനു എന്ന ചാക്കോച്ചന്‍ തുടങ്ങിയ ചിലര്‍ ആദ്യത്തെ യുണികോഡ് കമന്റുകള്‍ തുടങ്ങിവെച്ചു.

അഞ്ജലിബീറ്റ വരവായി. വിന്‍ഡോസ് XP കൂടുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രചാരത്തിലായി. മെച്ചപ്പെട്ട Uniscribe DLL പുറത്തിറങ്ങി. മലയാളം യുണികോഡിന്റെ സമയം വന്നെത്തിക്കഴിഞ്ഞു അതോടെ.

ആദ്യകാലയുണികോഡിന്റെ യഥാര്‍ത്ഥ സാഹസങ്ങള്‍ ബ്ലോഗറിലായിരുന്നില്ല എന്നതാണു രസകരം!
2004 നവമ്പര്‍ 11നു തുടങ്ങിയ അക്ഷരശ്ലോകം യാഹൂഗ്രൂപ്പിനുള്ളിലായിരുന്നു യുണികോഡ് പോലൊരു ഉപായത്തിന് ഏറെ ആവശ്യം. 100% ശുദ്ധമായ, അക്ഷരത്തെറ്റുകള്‍ ഒന്നുപോലും ഇല്ലാത്ത ശ്ലോകസംഭരണമായിരുന്നു അക്ഷരശ്ലോകം ഗ്രൂപ്പ് തുടങ്ങിവെച്ച ഓണ്‍ ലൈന്‍ സദസ്സിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സൂക്ഷ്മതയും കൃത്യതയും ഉള്ള ഒരു ലിപിപ്രാതിനിദ്ധ്യം അവിടെ അത്യന്താപേക്ഷിതമായി. മാത്രമല്ല, സാധാരണ എഴുത്തുമലയാളത്തില്‍ വരാത്ത പല കൂട്ടക്ഷരങ്ങളും പ്രയോഗങ്ങളും മലയാള‍വും സംസ്കൃതവും ഇടകലര്‍ന്ന അവിടത്തെ ശ്ലോകസന്ദേശങ്ങളില്‍ ഉപയോഗിക്കേണ്ടിയുമിരുന്നു. അങ്ങനെ യുണികോഡ് മലയാളവും ഒപ്പം തന്നെ വരമൊഴി പ്രോഗ്രാമും അവിടെ തീവ്രമായി, നിശിതമായി പരീക്ഷിക്കപ്പെട്ടു. എന്നിരുന്നാലും അംഗങ്ങള്‍ക്ക് പലര്‍ക്കും അവരുടെ കമ്പ്യൂട്ടറുകളില്‍ സാങ്കേതികമായി യുണികോഡ് ഉപയോഗിക്കാന്‍ പ്രശ്നമുണ്ടായിരുന്നു. അതിനാല്‍ ഒടുവില്‍ ഗ്രൂപ്പിന്റെ അംഗീകൃത എഴുത്തുഭാഷയായി വരമൊഴി രീതിയിലുള്ള mangleesh തന്നെ തല്‍ക്കാലത്തേക്ക് അംഗീകരിക്കപ്പെട്ടു.

സിബു അടക്കം ഗ്രൂപ്പിലുണ്ടായിരുന്ന അംഗങ്ങള്‍ക്കെല്ലാം യുണികോഡിന്റേയും വരമൊഴിയുടേയും നല്ലൊരു പരിശീലനക്കളരിയായി മാറി ആ എഴുത്തുകുത്തുകള്‍. അക്ഷരശ്ലോകം ഗ്രൂപ്പിലെ മിക്ക സജീവാംഗങ്ങളും പില്‍ക്കാലത്ത് പ്രാപ്തിയുള്ള മലയാളം ബ്ലോഗര്‍മാരായി മാറുകയുമുണ്ടായി. അക്ഷരശ്ലോകസദസ്സു തന്നെ പിന്നീട് ഒരു ബ്ലോഗിലൂടെ പൊതുസഭയിലേക്ക് ഇറങ്ങിവന്നു.

ഇതോടൊപ്പം ബ്ലോഗര്‍.കോം കൂടാതെ, മറ്റിടങ്ങളിലേക്കും യുണിക്കോഡ് പറന്നുചെന്നിറങ്ങിത്തുടങ്ങി. ഏകദേശം ഈ സമയത്താണ് ചിന്ത.കോം, ജാലകം, മലയാളവേദി.കോം തുടങ്ങിയ വെബ്ബ് സൈറ്റുകള്‍ യുണികോഡിലേക്ക് രൂപാന്തരം പ്രാപിച്ചുവന്നത്. കൂടാതെ MSN സ്പേസ്, വേര്‍ഡ്പ്രെസ്സ് തുടങ്ങിയ ഇടങ്ങളിലും മലയാളം ബ്ലോഗര്‍മാര്‍ മേഞ്ഞുതുടങ്ങി.


2005 മാര്‍ച്ച് ആവുമ്പോഴേക്കും കൂടുതല്‍ യുണികോഡ് മലയാളം ബ്ലോഗുകള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യം കമന്റുകളെഴുതിത്തുടങ്ങി പിന്നീട് മുഴുബ്ലോഗന്മാരായവരായിരുന്നു അധികവും. അതുവരെ ASCII ഉപയോഗിച്ചിരുന്ന ബ്ലോഗര്‍മാരെല്ലാം ക്രമേണ യുണികോഡിലേക്ക് ചുവടുമാറി.

*** *** ***
പിന്മൊഴി, തനിമലയാളം, ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച്, പോപ്പുലര്‍ ബ്ലോഗിങ്ങ്, ബ്ലോഗ്-വിക്കി സംബന്ധങ്ങള്‍, ഫീഡറുകളും അഗ്രിഗേറ്ററുകളും, ബ്ലോഗ് മീറ്റുകള്‍, മാദ്ധ്യമ ഇടപെടലുകള്‍, സമാന്തര യുണികോഡ് സൈറ്റുകള്‍, കൂട്ടായ്മബ്ലോഗുകള്‍, പടലപിണക്കങ്ങള്‍, കുറുമൊഴി, മറുമൊഴി, യുണികോഡ് സംവാദങ്ങള്‍ തുടങ്ങി ബ്ലോഗുചരിത്രം പിന്നെയും നീണ്ടുകിടക്കുന്നു. അതെല്ലാം പിന്നീട് നമുക്ക് പതിയെ ഓര്‍ത്തെടുക്കാം.

വര്‍ത്തമാനക്കുടങ്ങളില്‍നിന്നും വരുംവരായ്കകള്‍ പുറത്തുചാടട്ടെ.
അവ ഭൂതങ്ങളായി പുകഞ്ഞുയരട്ടെ.
ക്രമേണ ഇന്റര്‍നെറ്റിന്റെ മേഘപ്പൂന്തോപ്പില്‍ അലിഞ്ഞുചേരട്ടെ.
അപ്പോള്‍ നമുക്കിവിടെ പഴങ്കഥകള്‍ പറഞ്ഞിരിക്കാം.

ഇപ്പോള്‍ ചരിത്രം അതിന്റെ വഴിയ്ക്ക് നടന്നുപോകട്ടെ. നമുക്ക് ആ പാവം അറിയാതെ പതുക്കെ അതിന്റെ പിന്നാലെ പതുങ്ങിപ്പതുങ്ങിച്ചെല്ലാം. ആകസ്മികമായി മുന്നില്‍ ചെന്നുപെട്ട് അതിനെ പരിഭ്രമിപ്പിക്കണ്ട. അതിന്റെ വഴി മാറ്റിമറിയ്ക്കേണ്ട.

KuttanMenon said...

1999 ആഗസ്റ്റ് 1ന് വരമൊഴിഗ്രൂപ്പിലേക്ക് നമ്പൂരി അയച്ച മെയിലും‍ അതിനെ പിന്തുടര്‍ന്നുവന്ന ചര്‍ച്ചയും ആണ് മലയാളത്തിനേയും യുണികോഡിനേയും ബന്ധപ്പെടുത്തി ആദ്യം കണ്ടെടുക്കാവുന്ന...

ഈ നമ്പൂരി ഏതാണാവോ ? അദ്ദേഹത്തിന്റെ ബ്ലോഗ് ഏതാണ് ?

ഒരു ജിജ്ഞാസകൊണ്ട് ചോദിച്ചുപോയതാണേ..

കൃഷ്‌ | krish said...

മലയാളത്തിലെ ആദ്യബ്ലോഗിനെക്കുറിച്ചറിയാനുള്ള കൌതുകത്തില്‍ മറ്റു ചില വിവരങ്ങള്‍ കൂടി അറിയാനായത് സന്തോഷം.
ദേവന്റെയൂം വിശ്വപ്രഭയുടെയും കമന്റിലടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഉപകാരപ്രദം തന്നെ.

(ഞാനും 2004 ഡിസംബറില്‍ ബ്ലോഗറില്‍ വന്നെങ്കിലും, 2006 തൊട്ടാണ് മലയാളത്തില്‍ പോസ്റ്റ് ഇട്ടത്).

ദേവന്‍ said...

ബ്ലോഗ്ഗ് റോളുകളുടെ കഥ പറയാന്‍ വിട്ടു.
മലയാളികളുടെ ബ്ലോഗ്ഗ് റോള്‍ ആദ്യമായി ഉണ്ടായത് മനോജിന്റെ മേളം ആണ്‌.

മലയാളം ബ്ലോഗുകളുടെ ആദ്യ റോള്‍ പരിപാലിച്ചിരുന്നത് ക്ഷുരകന്‍ ആണ്‌.

ക്ഷുരകന്‍ ബ്ലോഗ് റോള്‍ പരിപാലനവും ബ്ലോഗ് എഴുത്തും നിറുത്തി കുറേക്കാലം മലയാളത്തിനു ബ്ലോഗ്ഗ് റോള്‍ ഇല്ലായിരുന്നു. രണ്ടായിരത്താറ്‌ മാര്‍ച്ചില്‍ മുപ്പത്തഞ്ചോളം പേരുകളുള്ള മലയാളം ബ്ലോഗ്ഗ് റോള്‍ ശ്രീജിത്ത് ഏറ്റെടുത്തു. ഒരു വര്‍ഷം കൊണ്ട് ( ൨൦൦൭ ഏപ്രിലില്‍) മലയാളം ബ്ലോഗ്ഗ് റോളിലെ എന്റ്റികള്‍ ആയിരം കടന്നു.

ദേവന്‍ said...

കുട്ടമ്മേനോനേ ആ നമ്പൂരി ആരാന്നു അറിയില്ലേ?
ആദ്യത്തെ അക്ഷരം വിനോദത്തിലുണ്ട്
രണ്ടാമത്തെ അക്ഷരം അശ്വാഭ്യാസത്തിലുണ്ട്
മൂന്നാമത്തെ അക്ഷരം സൂര്യപ്രകാശത്തിലുണ്ട്
നാലാമത്തെ അക്ഷരം നിധികുംഭത്തിലുണ്ട്.

ശോണിമ said...

ദേവേട്ടാ വിവരങ്ങള്‍ നല്‍കിയതിന് ഒത്തിരി നന്ദി
വിശ്ര്വപ്രഭാക്കും നന്ദി

चन्द्रशेखरन नायर said...

:)

Paul said...

Viswam,
thanks for the detailed historical info! Here is a small correction.

he first version of jaalakam was hosted at freeshell.org. The domain name was mkpaul.freeshell.org. This was during dec 2002/jan 2003 time frame. Unfortunately this sub-domain doesn't exist now. I am trying to contact them to get a back up. But you can see some of the pages at internet archive : http://web.archive.org/web/20040419190503/http://mkpaul.freeshell.org/blog_2003.html

It was built on plain html with comments support using haloscan. Then jaalakam moved to rediff. Then i used pivot to maintain the blog for some time. After that, it was moved to chintha.com and i switched to unicode with Anjali font from Kevin.

a.sahadevan said...

the search for family tree is a worthwhile exercise. blogs are phenomenon of immediate past. and see how had it become a history to be traced back. it is easy to forget and shun to dust bin. but ulless we know the roots life could not be fine tuned.
Shonima has a historical orientation. she motivated a whole band of bloggers. now one shoulld attempt an article to chronicle the history of malayalam blogs/
and post the same in malayalam wiki
regards
a sahadevan(palakkad churam)

ഹരിയണ്ണന്‍@Harilal said...

എന്തായാലും ഈ ബൂലോകത്തിന്റെ ചരിത്രഗതി മനസ്സിലാക്കിത്തന്ന ബൂലോകാചാര്യന്മാര്‍ക്ക് നന്ദിയുടെ പൂച്ചെണ്ടുകള്‍!!

Anonymous said...

圣诞树 小本创业
小投资
条码打印机 证卡打印机
证卡打印机 证卡机
标签打印机 吊牌打印机
探究实验室 小学科学探究实验室
探究实验 数字探究实验室
数字化实验室 投影仪
投影机 北京搬家
北京搬家公司 搬家
搬家公司 北京搬家
北京搬家公司 月嫂
月嫂 月嫂
育儿嫂 育儿嫂
育儿嫂 月嫂
育婴师 育儿嫂
婚纱 礼服

婚纱摄影 儿童摄影
圣诞树 胶带
牛皮纸胶带 封箱胶带
高温胶带 铝箔胶带
泡棉胶带 警示胶带
耐高温胶带 特价机票查询
机票 订机票
国内机票 国际机票
电子机票 折扣机票
打折机票 电子机票
特价机票 特价国际机票
留学生机票 机票预订
机票预定 国际机票预订
国际机票预定 国内机票预定
国内机票预订 北京特价机票
北京机票 机票查询
北京打折机票 国际机票查询
机票价格查询 国内机票查询
留学生机票查询 国际机票查询

Anonymous said...

black mold exposureblack mold symptoms of exposurewrought iron garden gatesiron garden gates find them herefine thin hair hairstylessearch hair styles for fine thin hairnight vision binocularsbuy night vision binocularslipitor reactionslipitor allergic reactionsluxury beach resort in the philippines

afordable beach resorts in the philippineshomeopathy for eczema.baby eczema.save big with great mineral makeup bargainsmineral makeup wholesalersprodam iphone Apple prodam iphone prahacect iphone manualmanual for P 168 iphonefero 52 binocularsnight vision Fero 52 binocularsThe best night vision binoculars here

night vision binoculars bargainsfree photo albums computer programsfree software to make photo albumsfree tax formsprintable tax forms for free craftmatic air bedcraftmatic air bed adjustable info hereboyd air bedboyd night air bed lowest pricefind air beds in wisconsinbest air beds in wisconsincloud air beds

best cloud inflatable air bedssealy air beds portableportables air bedsrv luggage racksaluminum made rv luggage racksair bed raisedbest form raised air bedsaircraft support equipmentsbest support equipments for aircraftsbed air informercialsbest informercials bed airmattress sized air beds

bestair bed mattress antique doorknobsantique doorknob identification tipsdvd player troubleshootingtroubleshooting with the dvd playerflat panel television lcd vs plasmaflat panel lcd television versus plasma pic the bestThe causes of economic recessionwhat are the causes of economic recessionadjustable bed air foam The best bed air foam

hoof prints antique equestrian printsantique hoof prints equestrian printsBuy air bedadjustablebuy the best adjustable air bedsair beds canadian storesCanadian stores for air beds

migraine causemigraine treatments floridaflorida headache clinicdrying dessicantair drying dessicantdessicant air dryerpediatric asthmaasthma specialistasthma children specialistcarpet cleaning dallas txcarpet cleaners dallascarpet cleaning dallas

vero beach vacationvero beach vacationsbeach vacation homes veroms beach vacationsms beach vacationms beach condosmaui beach vacationmaui beach vacationsmaui beach clubbeach vacationsyour beach vacationscheap beach vacations

said...

広島 不動産不動産 広島,岡山/四国(香川,徳島,愛媛,高知) -あなぶき不産ナビ四国4県岡山の不動産、広島 不動産広島の不動産など不動産情報検索(マンション・一戸建て・土地・収益物件等広島 不動産)サイトです。穴吹不動産流通株式会社

said...

成長ホルモン
カード決済
結婚相談所 横浜
お見合いパーティー
ショッピングカート
東京 ホームページ制作
不動産投資
徳島 不動産
三井ダイレクト
不動産
网络营销
高松 不動産
知多半島 ホテル
知多半島 温泉
知多半島 旅館
カーボンオフセット
コンタクトレンズ
カラーコンタクト

said...

盲導犬
群馬 不動産
治験
出産祝い
クレジットカード決済
アクサダイレクト
障害者
24そんぽ24
アメリカンホームダイレクト
自動車保険
自動車保険 比較
チューリッヒ
自動車 保険 見積
出会い
出会い系
出会い系サイト
出会いサイト
不動産
ソニー損保

said...

高知 不動産
広島 不動産
岡山 不動産
結婚相談所 東京
婚約指輪
結婚指輪
浮気調査
賃貸
募金

sexy said...

情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣,情趣,A片,視訊聊天室,聊天室,視訊,視訊聊天室,080苗栗人聊天室,上班族聊天室,成人聊天室,中部人聊天室,一夜情聊天室,情色聊天室,視訊交友網,A片,A片,A片,A片A片,A片

免費A片,AV女優,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,A片,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

A片,色情,成人,做愛,情色文學,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色,情色視訊,免費成人影片,視訊交友,視訊聊天,視訊聊天室,言情小說,愛情小說,AIO,AV片,A漫,avdvd,聊天室,自拍,情色論壇,視訊美女,AV成人網,色情A片,SEX,成人論壇

情趣用品,A片,免費A片,AV女優,美女視訊,情色交友,色情網站,免費AV,辣妹視訊,美女交友,色情影片,成人網站,H漫,18成人,成人圖片,成人漫畫,成人影片,情色網


情趣用品,A片,免費A片,日本A片,A片下載,線上A片,成人電影,嘟嘟成人網,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,微風成人區,成人文章,成人影城,情色,情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,臺灣情色網,色情,情色電影,色情遊戲,嘟嘟情人色網,麗的色遊戲,情色論壇,色情網站,一葉情貼圖片區,做愛,性愛,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,美女交友,做愛影片

av,情趣用品,a片,成人電影,微風成人,嘟嘟成人網,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,愛情公寓,情色,情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,aio,av女優,AV,免費A片,日本a片,美女視訊,辣妹視訊,聊天室,美女交友,成人光碟

情趣用品.A片,情色,情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片,a片下載,線上a片,av女優,av,成人電影,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,成人網站,自拍,尋夢園聊天室

Anonymous said...

WoW Accountbuy wow gold,wow power leveling,Cheap WoW Accountwow gold,Hudson, Dunn declare free agencyworld of warcraft gold,cheap wow gold,world of warcraft power leveling,world of warcraft gold,buy wow gold,Buy WoW Accountbuy wow gold,wow power leveling,ffxi gil,ffxi gil,world of warcraft power leveling,World of Warcraft Account,sell wow gold,wow power level,wow gold for sale,power leveling,,wow power level,WoW Accounts for Sale, faith and creditwow gold for sale,power levelingwow power level,buy cheap wow gold.Gold

അനിൽ@ബ്ലൊഗ് said...

ചരിത്രം ചികഞ്ഞ് ഇവിടെ എത്തി.

നിരക്ഷരന്‍ said...

ചരിത്രവിവരങ്ങള്‍ പകര്‍ന്നുതന്നതിന് എല്ലാവര്‍ക്കും നന്ദി :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

വിവരങ്ങള്‍ ലഭ്യമാക്കിയതിന് ഒരുപാട് നന്ദി.

ലതി said...

നന്ദി. അഭിനന്ദനങ്ങൾ.

മുസാഫിര്‍ said...

ഇതില്‍ ആരോ അന്യഗൃഹ ജീവികളും വന്നു നോക്കിയിട്ടുണ്ടല്ലോ !

ഗന്ധർവൻ said...

മലയാളബ്ലോഗ് ചരിത്രം പറഞ്ഞു തന്ന എല്ലാവർക്കും നന്ദി.മലയാളബൂലോകത്തിനായി പരിശ്രമിച്ച ഓരോരുത്തരോടൂം നന്ദി അറിയിക്കുന്നു.മലയാളബൂലോകം നീണാൾ വാഴട്ടെ!!!!!!!!!!!!!!!!

അനീഷ് പുത്തലത്ത് said...

വന്നത് അന്യഗ്രഹ ജീവി അല്ല ചൈന ക്കാരനാ..... അവൻ മലയാള ബ്ലൊഗിന്റെ ഡൂപ്ലികേറ്റ് ഉണ്ടാക്കുന്നതിനു മുന്നെ തല്ലി ഓടിച്ചൊ.....

അനീഷ് പുത്തലത്ത് said...

അറിവുകൾക്ക് എല്ലവർക്കും നന്ദി

bijukottila nadakakkaran said...

ദേവൻ ഈ എഴുത്ത് എന്ന ബ്ലോഗ് മാഗസിനിൽ ഇതിനെ കുറിച്ച് വ്യക്ത്മായി പ്രതിപാതിച്ചിട്ടൂണ്ട് .. ഒന്നെടുത്ത് നോക്കിയാലും .

ഇലക്ട്രോണിക്സ് കേരളം said...

മലയാളത്തിലെ ആദ്യ ബ്ലോഗ്‌ ഏതെന്നു മനസിലാക്കി തന്നതിന് അഭിനന്ദനങ്ങള്‍