Thursday, November 15, 2007

ബ്ലൊഗ്‌ അബദ്ധ ധാരണകള്‍ (ചര്‍ച്ച)

ഞാന്‍ ഇതിനു തൊട്ടു മുന്നേ എഴുതിയ പോസ്റ്റ്‌ "കമന്റ്‌ ഒപ്ഷന്‍" ഒരു ആക്ഷേപമായിരുന്നെന്ന് ഭൂരിപക്ഷ വായനക്കാര്‍ക്കും മനസ്സിലാവാതെ പോയതില്‍ സങ്കടമുണ്ട്‌..
വായിക്കപ്പെടുക എന്നതിലപ്പുറം കമന്റുകള്‍ വാരിക്കൂട്ടുക, ഹിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നൊതൊക്കെയാണ്‌ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം എന്നോ അല്ലെങ്കില്‍ കൂടുതല്‍ കമന്റുകള്‍ വന്നു എന്നതിനര്‍ത്ഥം കൂടുതല്‍ വായിക്കപ്പെട്ടു എന്നതാണെന്നുമുള്ള മിഥ്യാ ധാരണ ബ്ലോഗേഴ്സ്‌ വെച്ചു പുലര്‍ത്തിയിരിക്കുന്നു.(ഇതു വരേ ഞാനുമതേ)


അതിനു വേണ്ടി കമന്റുകള്‍ ചോദിച്ചു (യാചിച്ചു) വാങ്ങുകയും കമന്റുകള്‍ കടം കൊടുക്കുകയും (ഒരളിന്റെ പോസ്റ്റിനു കമന്റിട്ടു പ്രത്യുപകാരമായി തന്റെ പോസ്റ്റിനു അവരില്‍ നിന്നു കമന്റ്‌ പ്രതീക്ഷിക്കുക ) ഒക്കെ ചെയ്യുന്നു ഭൂരിപക്ഷവും.

ഹിറ്റ്‌ കൌണ്ടറുകള്‍ എന്ന പൊങ്ങച്ചം ഒട്ടു മിക്ക ബ്ലോഗുകളിലും കാണുന്നു. ഒരു ബ്ലോഗില്‍ എത്ര ഹിറ്റു നടക്കുന്നുവെന്നത്‌ വായനക്കാരന്‌ ഒട്ടും ആവശ്യമില്ലാത്ത ഒരു വിവരമാണ്‌ . ബ്ലോഗ്‌ മുതലാളിക്ക്‌ തന്റെ ബ്ലോഗില്‍ എത്ര ഹിറ്റുകള്‍ നടക്കുന്നുവെന്നറിയണം എന്നുണ്ടെങ്കില്‍ ഒരു ഹിഡണ്‍ ഹിറ്റ്‌ കൌണ്ടര്‍ കൊണ്ട്‌ കാര്യം സാധിക്കാവുന്നതാണ്‌.അല്ലാതെ ഉഗാണ്ടയില്‍ നിന്നു എതൊപ്യയില്‍ നിന്നു എത്ര വായനക്കാര്‍ ഒരു ബ്ലോഗിനുണ്ടെന്നറിയാനുള്ള കൌതുകമൊന്നും മിക്ക വായനകാരിക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല



ഇതിനിടക്ക്‌ ബ്ലോഗില്‍ ഗ്രൂപ്പുകളിയുണ്ടെന്നും ഒരു ഗ്രൂപ്പ്‌ മറ്റുള്ളവര്‍ക്ക്‌ കമന്റിടുന്നില്ലെന്നുമൊക്കെ വിഢിത്തം പുലബുന്നു
ബ്ലൊഗുകള്‍ ഒരു സംഘമാണെന്നും അല്ലെങ്കില്‍ അതൊരു സംഘടനയാണെന്നുമൊക്കെയുള്ള അടിസ്ഥാന പരമായ അബന്ധ ധാരണയാണ്‌ ഗ്രൂപ്പെന്ന പരാതിക്കു കാരണം.

ബ്ലോഗെഴുതുന്നവരൊക്കെ സമാന ചിന്താഗതിക്കാരണെന്നും ഒരേ പാര്‍ട്ടിയിലെ അളുകലെ പോലെ ചിന്തിക്കണമെന്നൊക്കെ ചില ദുര്‍വാശിയും കാണുന്നു. ഇതൊരു സൌഹൃദ വേദിയാണെന്നുമുള്ള ധാരണ വെച്ചു പുലര്‍ത്തുന്നവരും കുറവല്ല,.

ഇതു തന്നെയാണ്‌ കാലാ കാലാങ്ങളില്‍ മീറ്റെന്ന പേരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍നടത്തുന്നതിന്റെ മനശാസ്ത്രവും..

ബ്ലൊഗ്‌ ഒരു സ്വതന്ത്ര്യ സമാന്തര മാധ്യമം മാത്രമാണ്‌...അത്രമാത്രം

30 comments:

asdfasdf asfdasdf said...

ശോണിമ ആദ്യം പോയി മലയാളം പഠിക്കൂ. എന്നിട്ടാവാം നിരൂപണം.

K.P.Sukumaran said...

ശ്ശെന്താ ശോണിമാ ഇത് ? പിന്നെയും അബദ്ധം .. ബ്ലൊഗ് അല്ല .. ബ്ലോഗ് !
മേനോന്‍ ചേട്ടന്‍ പറഞ്ഞ കേട്ടാ ... എല്ലാം ശരിയാക്കീട്ട് ഈ കമന്റ് ഡിലീറ്റിയാല്‍ മതി കെട്ടാ .. ഞാന്‍ വീണ്ടും വന്ന് നോക്കും ..ങ്ങാ ...

മാവേലി കേരളം said...

"ബ്ലൊഗ്‌ ഒരു സ്വതന്ത്ര്യ സമാന്തര മാധ്യമം മാത്രമാണ്‌...അത്രമാത്രം"

അങ്ങനെ ആകണം എന്നുള്ള മോഹം കൊള്ളാം ശോണിമേ.പക്ഷെ എന്റെ അഭിപ്രായത്തില്‍ അങ്ങനെ അല്ല.

പിന്നെ ബ്ലോഗ് എല്ലാത്തിനുമുപരി ഒരാളിന്റെ സൃഷ്ടിയാണ് (one's creativity). തങ്ങളുടെ ക്രിയേറ്റിവിറ്റി എത്രപേരെ ആകര്‍ഷിയ്കാന്‍ കഴിഞ്ഞു എന്നുള്ള പോസ്റ്റിറ്റീവ് ചിന്തയുടെ അടിസ്ഥാനത്തില്‍ ഗൂഗ്ഗില്‍ നിര്‍മ്മാതാക്കള്‍ രൂപം കൊടുത്തു വിടുന്നതാണ് ഇത്തരം അനുബന്ധങ്ങള്‍. എന്നാല്‍ അതിനെ നെഗറ്റീവ് ചിന്തയുടെ അടിസ്ഥാനത്തില്‍ പൊങ്ങച്ചമായും കാണാം.അതു വെറുതെ കിട്ടുന്ന ഉല്പന്നം ഉപയോഗിയ്കുമ്പോള്‍ മലയാളിയുടെ കുനഷ്ടു മനസില്‍‍ പടരുന്ന കുറ്റബോധമാണ്.

പിന്നെ ബ്ലോഗ് ഗൂഗിളിന്റെ ഒരു ഉല്പന്നം കൂടീയാണ്. ഒരു capitaslist ഉല്പന്നം. ഇതുകൊണ്ടു കാശുണ്ടാക്കാം, Adsense കേട്ടിട്ടുണ്ടോ?. അവിടെ ഹിറ്റ് അനുസരിച്ച് കാശികിട്ടും. കൂടൂതല്‍ എനിയ്ക്കതറിഞ്ഞുകൂടാ.

കൂടുതല്‍ ആളുകള്‍ തങ്ങളുടെ ബ്ലോഗില്‍ വരണമെങ്കില്‍ അതിനു പരസ്യം വേണം. അതിന്റെ ഒരു ഭാഗമാണ് ഏതു രാജ്യത്തുള്ളവരാണ് എന്റെ സൃഷ്ടിയെ ഇഷ്ടപ്പെടുന്നത്, എല്ലങ്കില്‍ ആരുവഴിയാണ് ആളുകള്‍ എന്റെ ബ്ലോഗില്‍ വരുന്നത് എന്നൊക്കെയുള്ള
വിവരങ്ങള്‍.ഇതൊക്കെയാണ് എനിയ്ക്കു തോന്നുന്നത്.

ശോണിമയുടെ പ്രൊഫൈലില്‍ 17 വയസ് എന്നെഴുതിയിരിയ്ക്കുന്നു. അറിയാനുള്ള ഒരു പ്രായത്തിന്റെ ആകാംഷയാണ് ഈ ചോദ്യമെന്നു കരുതിയാണ് ഇത്രയും എഴുതിയത്.

Santhosh said...

ആശ്വാസമായി. കഴിഞ്ഞ പോസ്റ്റിനു ഞാനിട്ട കമന്‍റ് പിന്‍‍വലിക്കുന്നു.:)

simy nazareth said...

ഷോണിമ ഏതു ഗ്രൂപ്പാ?

സാജന്‍| SAJAN said...

അറിയാനുള്ള ആഗ്രഹമാണെങ്കില്‍, ഹിറ്റ് കൌണ്ടര്‍ കൊണ്ട് വേറോരു പ്രയോജനവും ഉണ്ട്,മോശമായ ഒരു കമന്റോ, വ്യക്തിഹത്യയോ എപ്പൊ ഏത് കമ്പ്യൂട്ടെറില്‍ നിന്ന് കമന്റായി വന്നു എന്ന് ബ്ലോഗെഴുത്തുകാര്‍ക്ക് മനസ്സിലാവും എന്നൊരു മുന്നറയിപ്പും അവ തരുന്നുണ്ട്!

കുറുമാന്‍ said...

ശോണിമേ........മഹാ കഷ്ടം........അക്കമിട്ട് ഇതിന് മറുപടി പറയാം.......പക്ഷെ പ്രൊഫൈലില്‍ 17 വയസ്സേ ഉള്ളൂ.......18 വയസ്സു കഴിയാത്തവരെ മുതിര്‍ന്നവരുടെ ചര്‍ച്ചക്ക് ചേര്‍ക്കില്ല.

മോള് പോയി ഏട്ടത്തിയമ്മയോട് പറ ഏട്ടന്‍ എന്നെ കൂട്ടീല്ല ചര്‍ച്ചക്കെന്ന്.

Sethunath UN said...
This comment has been removed by the author.
Sethunath UN said...

ശോണിമേ,
“ബ്ലൊഗ്‌ ഒരു സ്വതന്ത്ര്യ സമാന്തര മാധ്യമം മാത്രമാണ്‌...അത്രമാത്രം“
സ്വതന്ത്ര സമാന്ത‌ര മാധ്യമം എന്നായിരിയ്ക്കും ഉദ്ദേശിച്ചത് ഇല്ലേ ? :)

ഏ.ആര്‍. നജീം said...

" ഹിറ്റ്‌ കൌണ്ടറുകള്‍ എന്ന പൊങ്ങച്ചം ഒട്ടു മിക്ക ബ്ലോഗുകളിലും കാണുന്നു. ഒരു ബ്ലോഗില്‍ എത്ര ഹിറ്റു നടക്കുന്നുവെന്നത്‌ വായനക്കാരന്‌ ഒട്ടും ആവശ്യമില്ലാത്ത ഒരു വിവരമാണ്‌ ".

ശെടാ.. ആവശ്യമില്ലാത്തവര്‍ എന്തിനാ അങ്ങോട്ട് നോക്കാന്‍ പോകുന്നത് ? പോസ്റ്റ് വായിച്ചാ പോരെ ?

പിന്നെ കമന്റ്, ഗ്രൂപ്പ് : ഇപ്പോ എന്താ ശോണിമയുടെ പ്രശ്നം..?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പോ തത്കാലം ഒരു പ്രശ്നവും ഇല്ല, ഇനി ഉണ്ടാവാതെ നോക്കിയാല്‍ മതി

ശ്രീ said...

എന്തോ കുഴപ്പമുണ്ടല്ലോ....ഉം......

ങാ... കുറുമാന്‍‌ജി പറഞ്ഞതു തന്നെ കാര്യം. ഞാനീ വഴി വന്നിട്ടേയില്ല.

:)

മലബാറി said...

സൌകര്യങ്ങള്‍ വേണ്ടവര്‍ ഊപയൊഗിച്ചോട്ടെ....
ശോണിമക്കു വേണ്ടെങ്കില്‍ വേണ്ട....അതിനിങ്ങണെ കാടടച്ച് വെടിവയ്കണൊ??????????
ഞാന്‍ പറയ്ന്ന ഒരു വരിയെ,അല്ലെങ്കില്‍ എഴുതുന്ന ഒരു വരിയെ ആരൊക്കെ വായിക്കുന്നു അല്ലെങ്കില്‍ ആരൊക്കെ മനസിലാക്കുuനു എന്നറിയാനുള്ള ആഗ്രഹം നല്ലതല്ലെ?തെറ്റുകള്‍ വരുമ്പോള്‍ അപ്പോള്‍ തിരുത്താമല്ലൊ?
ശോണിമക്കു വെനമെങ്കില്‍ "File it and Forget it" എന്ന രീതിയിലാവം...പക്ഷെ എല്ലാവരും അങ്ങനെയാവണം എന്നു പറയല്ലെ.......

വേണാടന്‍ said...

ഇതിനുമാത്രം ശോണിമയുണ്ടാവാന്‍ ശോണിമയൊന്നും പറഞ്ഞില്ലല്ലൊ മാളോരേ....

സുമുഖന്‍ said...

ബ്ലോഗ്‌, കമ്മന്റ്‌ എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇട്ടാല്‍ കൂടുതല്‍ കമ്മന്റ്‌ വീഴുമെന്നു ശോണിമയെ ആരാ പഠിപ്പിച്ചേ??? :-)))

അനാഗതശ്മശ്രു said...

ബ്ലോഗെഴുതുന്നവരൊക്കെ സമാന ചിന്താഗതിക്കാരണെന്നും ഒരേ പാര്‍ട്ടിയിലെ അളുകലെ പോലെ ചിന്തിക്കണമെന്നൊക്കെ ചില ദുര്‍വാശിയും കാണുന്നു. ഇതൊരു സൌഹൃദ വേദിയാണെന്നുമുള്ള ധാരണ വെച്ചു പുലര്‍ത്തുന്നവരും കുറവല്ല

-------
ഈ അഭിപ്രായത്തിനു പ്രായപൂത്രിയായപോലെ....
(എത്ര പ്രാവശ്യം പ്രായപൂത്രിയായെന്നു 'ഹലൊ'യില്‍ ലാല്‍ )

ശ്രീഹരി::Sreehari said...

ആള്‍ കൊള്ളാലോ. ഏതായാലും ഈ പേരില്‍ കൊറെ കമന്റ് കിട്ടി. ഹിഡണ്‍ ഹിറ്റ് കൗണ്ടും കൂടിക്കാണും. ഏതായാലും ശോണിമ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുന്നു. ബാക്കി :)

ശോണിമ said...

ശ്രീ കുട്ടമേനോന്‍ എന്റെ മലയാളം കുറ്റമറ്റതോ അല്ലേ എന്നുളതല്ല ഇവിടെ ചര്‍ച്ച, മലയാളം പഠിച്ചു വരുന്നേയുള്ളൂ ശ്രീ കുറുമാന്‍ പറഞ്ഞ പോലെ പ്രായ പൂര്‍ത്തിയാവത്ത കൊച്ചല്ലേ, പഠിക്കാന്‍ ഇനിയും സമയമുണ്ടല്ലോ?

ശ്രീ പരദേശി താങ്കളുടെ മുന്‍പത്തെ കമന്റ്‌ ഞാന്‍ മനപ്പൂര്‍വ്വം ഡിലീറ്റിയതല്ല. തലക്കെട്ടിലെ താങ്കള്‍ ചൂണ്ടിക്കാണിച്ച അക്ഷരതെറ്റ്‌ തിരുത്തിയപ്പോല്‍ പഴയ പോസ്റ്റ്‌ അതു പോലെ നില്‍ക്കുകയും തിരുത്തലോടു കൂടി ഒരു പുതിയ പോസ്റ്റ്‌ ഉണ്ടാവുകയും ചെയ്തു.അപ്പോള്‍ പിന്നെ പഴയ അക്ഷരതെറ്റോടു കൂടിയ പോസ്റ്റ്‌ ഡിലീറ്റുകയായിരുന്നു. ഒരു പോസ്റ്റിലെ കമന്റുകള്‍ മറ്റൊരു പോസ്റ്റില്‍ കൊണ്ടുവരുന്നതെങ്ങനെ എന്നറിയാത്തതു കൊണ്ട്‌ താങ്കളുടേയും താങ്കള്‍ക്കു മുന്‍പ്‌ ഞാനിട്ടതടക്കം എല്ലാ കമന്റുകളും നഷ്ടമാവുകയായിരുന്നു.
മാവേലി കേരളം വിഷയത്തില്‍ ചര്‍ച്ച നടത്തിയതുനു നന്ദി
'

ശ്രീ കുറുമാന്‍ താങ്കള്‍ മറുപടിയര്‍ഹിക്കുന്നില്ല.

ശ്രീ സുമുഖന്‍, ശ്രീ ശ്രീഹരി,
കമന്റുകള്‍ എന്റെ പോസ്റ്റുകളില്‍ വീണിട്ടുണ്ടെങ്കില്‍ അതൊന്നും ഞാന്‍ ഇരന്നും യാചിച്ചും വാങ്ങിയതല്ല. കമന്റുകള്‍ക്കുള്ള കൊതിമൂത്താണ്‌ ഞാന്‍ പൊസ്റ്റുകള്‍ ഇടുന്നതെങ്കില്‍ മറ്റു ബ്ലോഗേഴ്സിനെ പോലെ ബ്ലോഗില്‍ ഏതെങ്കിലും ഒരു ചര്‍ച്ചയും വിവാദവുമൌണ്ടാവുമ്പോഴേക്കും" ....വിവാദത്തില്‍ ഞാന്‍ നയം വ്യക്തമാക്കുന്നു" എന്നൊരു പോസ്റ്റിടുകയും യത്ഥാര്‍ത്ത ചര്‍ച്ചക്കു താഴെ എന്റെ കമന്റു ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റാക്കിയിരിക്കുന്നു എന്നൊരു പരസ്യ കമന്റും ഇട്ട്‌ എന്റെ ബ്ലോഗിലെ ഹിറ്റുകള്‍ കൂട്ടാമായിരുന്നു. എന്നും ബ്ലോഗുകള്‍ സന്ദര്‍ശിച്ച്‌ ഓ അതിമനോഹരം കിടിലന്‍ തുടങ്ങിയ കമന്റുകള്‍ കടം കൊടുക്കാമായിരുന്നു, തുടരെ തുടരെ പോസ്റ്റുകളിടാമായിരുന്നു.
ഞാന്‍ എന്റെ അഭിപ്രായം ഇവിടെ പറയേണ്ടതുണ്ട്‌ എന്ന് തോന്നിയേടത്തും എനിക്കിഷ്ടാമായി എന്നും നാന്നായിരിക്കുന്നു എന്നും തോന്നുന്നിടത്തേ കമന്റുകള്‍ ഇട്ടിട്ടൊള്ളൂ...

ശ്രീയൊട്‌ കുറുമാനുള്ള അതേ മറുപടി മാത്രം...


പ്രായ പൂര്‍ത്തിയാവാന്‍ 18 എന്നുള്ളതു ഒരു വേള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡാണെന്നു പറഞ്ഞു തന്നതിന്നു നന്ദിയുണ്ട്‌. പ്രായ പൂര്‍ത്തിയാവാതെ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഓടോ: മറ്റൊരു’പ്രിയങ്കാ തോമസിനെ’ കാട്ടിലേ(ബ്ലോഗിലേ)ക്കയക്കുന്നു....

കുട്ടിക്കീ കമന്റ് മനസ്സിലായില്ലെങ്കില്‍ ആ പേര്‌ ഒന്ന് സെര്‍ച്ച് ചെയ്താല്‍ മതി

ഉണ്ണിക്കുട്ടന്‍ said...

മോളേ ശോണിമേ ഇവിടെ വന്നിട്ടു അധികം നാളായില്ലാ അല്ലേ..? മോളു ബ്ലോഗുകളെക്കുറിച്ചു റിസെര്‍ച്ചു നടത്തി സമയം കളയാതെ സ്വന്തമായി വല്ലോം എഴുതി വെക്കാന്‍ പറ്റുമോന്നു നോക്കൂട്ടാ..

asdfasdf asfdasdf said...

ശോണിമേ, വിമര്‍ശിക്കുന്നവര്‍ വിമര്‍ശനം വിലകൊടുത്തു വാങ്ങിക്കുന്നവരാണെന്ന സത്യം മനസ്സിലാക്കുക. ഏതൊരു ഭാഷയിലും നിരൂപണവും വിമര്‍ശനവും നടത്തുന്നതിനു മുമ്പ് ആ ഭാഷയില്‍ നല്ല പ്രാവീണ്യം ഉണ്ടാവണം. ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും കുത്തൊഴുക്കില്‍ മലയാള ഭാഷയെ പലരും മറക്കുന്നു. അതൊരു പുതിയ വിമര്‍ശകനുണ്ടാവരുതെന്ന നിര്‍ബന്ധമായിരുന്നു എന്റെ കമന്റ്. അതിനു മറ്റൊരു ഭാഷ്യം നല്‍കിയതെന്തുകൊണ്ടെന്നത് മനസ്സിലാവുന്നില്ല.

പിന്നെ ചര്‍ച്ച. ഏതൊരു ചര്‍ച്ചയ്ക്കും ഒരു ഭാഗം മാത്രമല്ല അവതരിപ്പിക്കുക. രണ്ട് ഭാഗവും വിശദീകരിച്ച് വായനക്കാരിലേക്കോ ചര്‍ചചയില്‍ പങ്കെടുക്കുന്നവരിലേക്കോ സംവേദിപ്പിക്കുകയെന്ന സാമാ‍ന്യ തത്വവും പോസ്റ്റില്‍ കണ്ടില്ല.

കൊച്ചുത്രേസ്യ said...

ശോണിമാ, ബ്ലോഗിലെ അബദ്ധധാരണകളെപറ്റി പറയുന്നതിനൊപ്പം തന്നെ ശരിയായ ധാരണകളെന്തായിരിക്കണം എന്നു കൂടി പറയാമായിരുന്നു.ആ അവസാനത്തെ വാക്യമാണെങ്കില്‍ ശരിക്കങ്ങു മനസ്സിലായുമില്ല
:-)

ഇനി ചില വിയോജിപ്പുകള്‍:

1)വായിക്കപ്പെടുക എന്നത്‌ ബ്ലോഗെഴുത്തിന്റെ ഒരു ലക്ഷ്യമാണ്‌.പക്ഷെ ഹിറ്റ്‌ കൗണ്ടറുകളും കമന്റുകളും ഇല്ലെങ്കില്‍ 'വായിക്കപ്പെട്ടു' എന്ന്‌ എങ്ങനെ മനസ്സിലാക്കും? ഞാനെഴുതിയത്‌ ആരെങ്കിലുമൊക്കെ വായിച്ചിട്ടുണ്ടാകും എന്ന്‌ ഊഹിക്കുന്നതിലും എനിക്കിഷ്ടം ഇത്തരത്തിലുള്ള കാണാവുന്ന തെളിവുകളാണ്‌ (ഹിറ്റ്‌ കൗണ്ടറില്‍ കാണിക്കുന്ന എല്ലാവരും പോസ്റ്റ്‌ വായിച്ചിട്ടുണ്ടാകും എന്നൊരു മിഥ്യാധാരണയൊന്നും എനിക്കില്ല. എങ്കിലും അതില്‍ നല്ലൊരു ശതമാനമെങ്കിലും വായിച്ചിട്ടുണ്ടാവില്ലേ.)

2)എന്റെ പോസ്റ്റില്‍ ഒരാള്‍ ഒരു കമന്റിട്ടാല്‍ ആ ലിങ്കിലൂടെ അയാളുടെ ബ്ലോഗിലേക്കു പോകുന്ന ശീലം എനിക്കുണ്ട്‌(സമയമുണ്ടെങ്കില്‍). വായിച്ചിട്ട്‌ കൊള്ളാവുന്നതാണെങ്കില്‍ കമന്റിടുകയും ചെയ്യും.അതിനെ കമന്റുകളുടെ കൊടുക്കല്‍-വാങ്ങലുമായി ബന്ധമൊന്നുമില്ല.ഒരാളുടെ ബ്ലോഗിലെത്താനുള്ള എളുപ്പവഴിയായി കൂടിയാണ്‌ അയാളിട്ട കമന്റുകളെ ഞാന്‍ കാണുന്നത്‌.

3) ഹിറ്റ്‌ കൗണ്ടറുകള്‍ വഴി എത്ര പേര്‍ വായിച്ചു' എന്ന്‌ ഈസിയായി മനസ്സിലാക്കാന്‍ പറ്റില്ലേ (വായനക്കാരനു മാത്രമല്ല; ബ്ലോഗുമുതലാളിയ്ക്കും).പിന്നെ ഉപയാഗിക്കാനറിയാമെങ്കില്‍ സാജന്‍ പറഞ്ഞ പോലുള്ള ഗുണങ്ങളുമുണ്ടെന്നു തോന്നുന്നു.വായനക്കാര്‍ക്ക്‌ ഗുണമുള്ളതു മാത്രമല്ല ബ്ലോഗ്‌മുതലാളിയ്ക്ക്‌ ആവശ്യമ്ന്നു തോന്നുന്ന കാര്യങ്ങളും(ഉദാ: റീസന്റ്‌ കമന്റ്സ്‌) ബ്ലോഗിലിടാലോ..

4)ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കുന്നവരെല്ലവരും സമാനചിന്താഗതിക്കാരും സുഹൃത്തുക്കളുമൊന്നുമാവണമെന്ന്‌ നിര്‍ബന്ധമില്ല(ഒരു മീറ്റില്‍ പങ്കെടുത്ത അനുഭവം വച്ചാണ്‌ ഈ പ്രസ്താവന).മറിച്ച്‌ ബ്ലോഗ്‌ എന്ന മാധ്യമം ഉപയോഗിക്കുന്നവരുടെ ഒത്തു ചേരലാണ്‌ മീറ്റുകള്‍.

5)ആ അവസാനത്തെ വാക്യം കൊണ്ട്‌ 'ബ്ലോഗിംഗ്‌ ഔ സ്വതന്ത്രമാധ്യമമാണ്‌ എന്നാണ്‌ ശോണിമ ഉദ്ദേശിച്ചതെങ്കില്‍ അതുവരെ പറഞ്ഞ എല്ലാ പോയിന്റ്സും ആ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലേ??

മിടുക്കന്‍ said...

ദേശീയ വികാരം...!

ശ്രീഹരി::Sreehari said...

ശോണിമ എല്ലാം വളരെ സീരിയസ് ആയി ആണല്ലോ എടുക്കുന്നത്.
ശോണിമ കൂടുതല്‍ പോസ്റ്റുകള്‍ ഇടൂ.... വായനയ്ക്ക് വേണ്ടിയാണ് എന്നെപ്പോലുള്ള്വര്‍ ബ്ലോഗില്‍ വരുന്നത്. നല്ല വയനാനുഭവം എവിടെ കിട്ടിയാലും അവിടെ പോയി ഞാന്‍ വായിക്കും. സമയമുണ്ടെങ്കില്‍ കമന്റിടും. എനിക്ക് എന്റെങ്കിലും എഴുതാന്‍ തോന്നിയാല്‍ ഞാന്‍ എഴുതും. ഹിറ്റ് റേറ്റ് ഹിഡണ്‍ ആക്കാന്‍ പോയിട്ട് ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റാനോ തലക്കെട്ട് ഡിസൈന്‍ ചെയ്യാനോ എനിക്ക് സമയം ഇല്ല. ഉള്ള സ്മയം കൊണ്ട് പരമാവധി നല്ല പോസ്റ്റുകള്‍ വായിക്കണം. അത്രേ ഉള്ളൂ....

ഹരിശ്രീ said...

വായിക്കപ്പെടുക എന്നതിലപ്പുറം കമന്റുകള്‍ വാരിക്കൂട്ടുക, ഹിറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നൊതൊക്കെയാണ്‌ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം എന്നോ അല്ലെങ്കില്‍ കൂടുതല്‍ കമന്റുകള്‍ വന്നു എന്നതിനര്‍ത്ഥം കൂടുതല്‍ വായിക്കപ്പെട്ടു എന്നതാണെന്നുമുള്ള മിഥ്യാ ധാരണ ബ്ലോഗേഴ്സ്‌ വെച്ചു പുലര്‍ത്തിയിരിക്കുന്നു.(ഇതു വരേ ഞാനുമതേ)


Shonima

Kollam...

K.P.Sukumaran said...

നല്ല പോസ്റ്റ്

യാരിദ്‌|~|Yarid said...

ഇപ്പൊഴാ കണ്ടെ ഇവിടെയും ഒരു ഗ്രൂപ്പ് കേറി അങ്ങു മേയുന്നത്.. ഒരുത്തനേം വെറുതെ വിടരുതു എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഗ്രുപ്പുകാര്‍, ഒരാളിന്റെ തിന്നാന്‍ കിട്ടിയാല്‍ അങ്ങ് പല്ലും നഖവും വിടാതെ അങ്ങു തിന്നോളണം, അല്ലെങ്കിലെന്തു സീനിയര്‍, അല്ലെങ്കിലെന്തിനു നമ്മളു ഇങ്ങനെ കൂട്ടായ്മകള്‍ കൊണ്ട് നടക്കുനതു. ഉമ്മാക്കി കാണിച്ചു പേടിപ്പിച്ചു പുതിയ ബ്ലോഗര്‍മാരെ ഓടിച്ചില്ലെങ്കില്‍ നമ്മുടെ അപ്രാമാദിത്യം പോകില്ലെ, കഷ്ടം....

sandoz said...

മിടുക്കാ തെറ്റി...ഇത് ഭാരതത്തിന്റെ വികാരമല്ലാ...
ഇത് കേരളത്തിന്റെ മാത്രം വികാരം....
പുരിഞ്ചിതാ.....

വിനോജ് | Vinoj said...
This comment has been removed by the author.
വിനോജ് | Vinoj said...

ശോണിമ നിരൂപണം നടത്തിയത്‌ ഏതെങ്കിലും പുലി എഴുതി വച്ച സാഹിത്യ സൃഷ്ടിയെപ്പറ്റിയല്ലല്ലോ. അപ്പോള്‍ പിന്നെ ഭാഷ നൈപുണ്യം എന്തിനാണ്. പ്രായപൂര്‍ത്തിയായ, ഭാഷജ്ഞാനിയായ പലരുടെയും പോസ്റ്റുകളില്‍ അക്ഷരത്തെറ്റുകള്‍ ധാരാളം കാണാറുണ്ട്‌. അച്ചടി മാധ്യമങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത പലരും തങ്ങളുടെ രചനകളെ വെളിച്ചം കാണിക്കുന്നത്‌ ബ്ലോഗിലൂടെയാണ്. ഇവിടെയും പ്രായം, ഭാഷജ്ഞാനം എന്നിവയൊക്കെ നിര്‍ബന്ധമാക്കിയാല്‍ ഈ പാവങ്ങളൊക്കെ എങ്ങോട്ടു പോകും ചേട്ടന്മാരേ, ചേച്ചിമാരേ ? എഴുതുന്നവര്‍ എഴുതട്ടെ, അഭിപ്രായം പറയുന്നവര്‍ പറയട്ടെ. ശോണിമയുടെ പ്രായക്കുറവ് എല്ലാവര്‍ക്കും കൂടി ആക്രമിക്കാനുള്ള കാരണമാക്കിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. സ്വയം പക്വത ഭാവിയ്‌ക്കുന്നവര്‍ പ്രായത്തില്‍ ഇളയവരോട്‌ പെരുമാറുകയും, സംസാരിയ്‌ക്കുകയും, കമന്റുകയും ചെയ്യേണ്ടത്‌ പക്വതയോടെയാണ്. അല്ലാതെ ഇരയെ കടിച്ചുകീറുന്ന പുലിയുടെ ഭാവത്തിലോ, എന്തോ അനിഷ്ടമായി കണ്ട നാടന്‍ മാടമ്പിയുടെ ഭാവത്തിലോ അല്ല. (പിന്നെ ഒരു കാര്യം മറന്നു. എനിയ്‌ക്കു പ്രായപൂര്‍ത്തിയായികേട്ടോ, 13 പ്രാവശ്യം).ഞാന്‍ ഈ പറഞ്ഞത്‌ ശോണിമയുടെ സൈഡല്ല, എന്റെ സൈഡാണ്. :)